കേരള പെന്തെക്കോസ്ത്  റൈറ്റേഴ്സ് ഫോറം: ഏകദിന മാധ്യമ സെമിനാർ സെപ്. 14ന്

കേരള പെന്തെക്കോസ്ത്  റൈറ്റേഴ്സ് ഫോറം: ഏകദിന മാധ്യമ സെമിനാർ സെപ്. 14ന്

ഡാളസ്: വടക്കേ അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് എഴുത്തുകാരുടേയും മാധ്യമ പ്രവർത്തകരുടേയും കൂട്ടായ്മയായ കേരള പെന്തെക്കോസ്ത് റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 14 ന് ഞായറാഴ്ച ഏകദിന മാധ്യമ സെമിനാർ നടക്കും.   വൈകിട്ട് 6.30 മുതൽ ഗാർലൻഡിലുള്ള മൗണ്ട് സിനായ് ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിൽ  നടക്കുന്ന സെമിനാറിൽ പാസ്റ്റർ പി.ടി. തോമസ് കോട്ടയം മുഖ്യാതിഥിയായി പങ്കെടുക്കും. ആനുകാലിക പ്രസക്തമായ വിഷയങ്ങളും, എഴുത്തുകാരുടെ ചുമതലകളും സെമിനാറിൽ ചിന്താവിഷയമാക്കും.

ഷാജി മണിയാറ്റ് (ചാപ്റ്റർ പ്രസിഡൻ്റ്), എസ്.പി. ജെയിംസ് (സെക്രട്ടറി), രാജു തരകൻ (ട്രഷറർ), വെസ്ലി മാത്യു (മീഡിയ കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.