ബഹ്‌റൈൻ BMCC ഇന്റർ ചർച്ച് ബൈബിൾ ക്വിസ്: ഐപിസി ബഹ്‌റൈൻ ജേതാക്കൾ


ബഹ്‌റൈൻ BMCC ഇന്റർ ചർച്ച് ബൈബിൾ ക്വിസ്: ഐപിസി ബഹ്‌റൈൻ ജേതാക്കൾ
ad
ad
ad

മനാമ: ബഹ്‌റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (BMCC) യുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന ഇന്റർ ചർച്ച് ബൈബിൾ ക്വിസ് മത്സരത്തിൽ ഐപിസി ബഹ്‌റൈൻ ജേതാക്കളായി. ഐപിസി ഇമ്മാനുവേൽ രണ്ടാം സ്ഥാനവും ചർച്ച് ഓഫ് ഗോഡ് ഫുൽ ഗോസ്പൽ ബഥേൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

മനാമ, സെന്റ് ക്രിസ്റ്റഫർ കത്തീഡ്രലിലെ എ.എം ഹാളിൽ  14, 15 തീയതികളിൽ നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ മനാമ ബ്രദറൻ അസംബ്ലി, ബഥേൽ ബ്രദറൻ അസംബ്ലി, ഷാരോൺ ഫെലോഷിപ്പ് ചർച്ച്, ഐപിസി ഇമ്മാനുവേൽ, ഐപിസി ബഹ്‌റൈൻ, ബഥേൽ പെന്തക്കോസ്ത് ചർച്ച്, ചർച്ച് ഓഫ് ഗോഡ് ഫുൽ ഗോസ്പൽ പ്രയർ ഫെലോഷിപ്പ്, ചർച്ച് ഓഫ് ഗോഡ് ഫുൽ ഗോസ്പൽ ബഥേൽ, ചർച്ച് ഓഫ് ഗോഡ് ഫുൽ ഗോസ്പൽ സൽമാനിയ, ഗഫൂൾ ബ്രദറൻ അസംബ്ലി, എബനേസർ ബ്രദറൻ അസംബ്ലി, അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച്, ദി ഫുൾ ഗോസ്പൽ ചർച്ച് ഓഫ് സുവാർത്ത എന്നീ പതിമൂന്നു സഭകൾ പങ്കെടുത്തു.

അതിൽ മികവ് പുലർത്തിയ ഐപിസി ഇമ്മാനുവൽ, ഐപിസി ബഹ്‌റൈൻ, ബഥേൽ പെന്തക്കോസ്ത് ചർച്ച്, ചർച്ച് ഓഫ് ഗോഡ് ഫുൽ ഗോസ്പൽ ബഥേൽ, അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച്, ഗഫൂൾ ബ്രദറൻ അസംബ്ലി എന്നീ ആറ് ചർച്ചുകൾ 19 ന് നടന്ന ഗ്രാൻഡ് ഫിനാലെയിൽ ഏറ്റുമുട്ടി.

റോഡ് ഓഫ് ബ്ലെസ്സിംഗ് റൗണ്ട്, സ്വിഫ്റ്റ് റ്റു ഹിയർ ക്വിക്ക് റ്റു പ്രസ്സ് റൗണ്ട്, റൈറ്റ് ദി ആൻസർ മേക്ക് ഇറ്റ് പ്ലെയിൻ റൗണ്ട് ജേക്കബ്സ് ബ്ലെസ്സിംഗ് ലാഡർ റൗണ്ട്, ത്രോൺ ഓഫ് വിസ്ഡം റൗണ്ട്, സർപ്രൈസ് റൗണ്ട് തുടങ്ങി ആറ് റൗണ്ടുകൾ അടങ്ങിയ പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ മൽസരത്തിൽ പാസ്റ്റർ ബിജു ഹെബ്രോൻ ക്വിസ് മാസ്റ്റർ ആയിരുന്നു. ബ്രദർ ജേക്കബ് മാത്യു, പാസ്റ്റർ ജേക്കബ് ജോർജ്, ബ്രദർ ജോർജ് ഉമ്മൻ എന്നിവർ ജഡ്ജസായി പ്രവർത്തിച്ചു.

ഐപിസി ബഹ്‌റൈൻ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ കെ എം ജോർജ് ചാമ്പ്യൻമാർക്ക് ട്രോഫി കൈമാറി. സാങ്കേതിക മികവുകൊണ്ടും സംഘാടന പാടവം കൊണ്ടും ശ്രദ്ദേയമായ മൽസരത്തിന് ബിഎംസിസി പ്രസിഡൻ്റ് ബ്രദർ വിനോദ് ജോർജ്, സെക്രട്ടറി ബ്രദർ അനീഷ് തോമസ് എന്നിവർ നേതൃത്വം കൊടുത്തു. ബ്രദർ സിജോ മാത്യു, ബ്രദർ ജൻസൺ ജോർജ്, ബ്രദർ ജനീഷ് ജോൺ എന്നിവർ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിച്ചു.