സമൂഹമെന്ന നിലയിൽ നമ്മൾ എവിടെ നില്ക്കുന്നു?

സമൂഹമെന്ന നിലയിൽ നമ്മൾ എവിടെ നില്ക്കുന്നു?
ad
ad
ad

സമൂഹമെന്ന നിലയിൽ നമ്മൾ എവിടെ നില്ക്കുന്നു? 

Política Editorial – Revista Universitaria Ad Hoc

കാലഘട്ടത്തിലെ പെന്തെക്കോസ്തുകാരെ സംബന്ധിച്ചു വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. അതിന്റെ ഗൗരവത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ അറിയാതെ നാമും സ്വയം ചോദിച്ചുപോകും, ഒരു സമൂഹമെന്ന നിലയിൽ നമ്മൾ എവിടെ എത്തി നിൽക്കുന്നു? ഇതിനു പെട്ടെന്ന് ഒരു ഉത്തരം സാധ്യമല്ലെന്നറിയാം. പണ്ടത്തെ പെന്തെക്കോസ്തുകാരെ ലോകം വിലയിരുത്തിയിരുന്നതുപോലെ അല്ല ഇന്ന്. പണ്ട് ഇല്ലാതിരുന്ന പലതും നമുക്ക് ഇന്ന് സ്വന്തമായിക്കഴിഞ്ഞു. എന്നാൽ ലോകത്തിലെ മറ്റു പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ  നമുക്ക് കിട്ടുന്നത്  നെബൂഖദ്‌നേസറിനെ ദൈവം തൂക്കിനോക്കിയതുപോലെ ആകുമോ? ഒരു ആത്മ പരിശോധനയ്ക്കു സമയമായി.

ദൈവം സഭാജീവിതത്തെ എങ്ങനെ അളക്കുന്നു. ആളുകളുടെ എണ്ണം , പരിപാടികൾ, ബാഹ്യ വിജയം എന്നിവയെ വിലമതിക്കുന്ന ലോകത്തിൽ നിന്ന് വ്യത്യസ്തമായി, ദൈവം സഭയുടെ ആന്തരികവും ആത്മീയവുമായ അവസ്ഥയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് . വിശ്വാസികളുടെ പക്വതയും ദൈനംദിന ജീവിതത്തിൽ ക്രിസ്തുവിന്റെ സ്വഭാവത്തിന്റെ പ്രതിഫലനവും. പരസ്പരം സമാധാനത്തിന്റെയും പരസ്പര കരുതലിന്റെയും ബന്ധത്തിൽ വിശ്വാസികൾ എത്ര നന്നായി "ഒരുമിച്ചു പണിയപ്പെടുന്നു" അഥവാ ഐക്യവും സ്നേഹവും. അടുത്തത് , അനുസരണവും ഫലം കായ്ക്കലുമാണ് പിന്നീട് സേവനം. സ്ഥാപനപരമായ ഘടനകൾ നിലനിർത്തുന്നതിനുപകരം ശുശ്രൂഷയുടെ പ്രവർത്തനത്തിനായി വിശുദ്ധന്മാരെ സജ്ജമാക്കുക. കർത്താവിന്റെ ഏറ്റവും വലിയ വാഗ്ദാനവും പ്രവചനവും, "ഞാൻ എന്റെ സഭയെ പണിയു"മെന്നതാണ് (മത്താ. 16:18); ദൈവത്തിന്റെ കെട്ടിടമെന്ന നിലയിൽ സഭ ദൈവത്തിന്റെ ഹൃദയാഭിലാഷത്തിന്റെയും അവന്റെ ഉദ്ദേശ്യത്തിന്റെയും കേന്ദ്രബിന്ദുവാണ്. ഇന്ന് നമ്മൾ സഭയുടെ യുഗത്തിലാണ്, ദൈവം സഭയുടെ നിർമ്മാണത്തിനായി മാത്രം ശ്രദ്ധിക്കുന്നു. ക്രിസ്തുവിന്റെ ശരീരമായ സഭയാകാൻ ദൈവം ആഗ്രഹിക്കുന്ന വിശ്വാസികളുടെ ഒരു കൂട്ടം!

വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതും മതിലുകള്‍ ഇടിയുന്നതും, അണക്കെട്ടുകള്‍ പൊട്ടി വിനാശം വിതയ്ക്കുന്നതും, വന്‍മരങ്ങള്‍ ഒടിഞ്ഞു വീഴുന്നതുംമറ്റും നാം വാർത്തകളിൽ കാണാറുണ്ട്. പല തകര്‍ച്ചകളെകുറിച്ച് കേള്‍ക്കാറുമുണ്ട്. ഇവയുടെ പതനത്തിന്‍റെ സമയം കണ്ടെത്താമെങ്കിലും  തകര്‍ച്ച ആരംഭിക്കുന്നതു നാം കാണുന്ന ആ നിമിഷത്തിലായിരിക്കയില്ല. അതിനു എത്രയോ മുമ്പ് അടിത്തട്ടില്‍ വിള്ളല്‍ വീണിട്ടുണ്ടാകും. വേരുകളില്‍ ജീര്‍ണത ആരംഭിച്ചിട്ടുണ്ടാകും, കല്ലുകള്‍ക്കിടയിലൂടെ ചോര്‍ച്ച തുടങ്ങിയിട്ടുണ്ടാകും. തക്കസമയത്ത് അവ കണ്ടെത്തി പരിഹരിക്കാന്‍ കഴിയാത്തതാണു മിക്ക തകര്‍ച്ചകളുടെയും കാരണം. പലപ്പോഴും വിനാശം നടന്നശേഷമായിരിക്കും ഗവേഷണങ്ങള്‍ നടക്കുക. പതനത്തിന്‍റെ കാര്യകാരണങ്ങള്‍ തലനാരിഴകീറി വിശകലനം ചെയ്യും. നേരത്തേ അങ്ങനെ ചെയ്തിരുന്നെങ്കില്‍ തകര്‍ച്ചകള്‍ സംഭവിക്കുമായിരുന്നില്ല എന്നു തുടങ്ങിയ കണ്ടെത്തലുകള്‍ നിരത്തി പ്രശ്നം അവസാനിപ്പിക്കും. ഇതൊക്കെ നേരത്തെ അറിയാവുന്ന കാര്യങ്ങളാണെtങ്കിലും  ഗൗരവപൂര്‍വം പരിഗണിക്കാത്തതായിരിക്കും വിനാശത്തിനു കാരണം. ചെയ്യേണ്ടകാര്യങ്ങള്‍ ചെയ്യേണ്ട യഥാവസരം ചെയ്യാതെ പിന്നീട് പരിതപിച്ചതുകൊണ്ടു ഫലമില്ല. വിശകലനങ്ങള്‍കൊണ്ടും വിലാപങ്ങള്‍കൊണ്ടും  നഷ്ടത്തിന്‍റെ തോതു കുറ യുകയുമില്ല. സഭയുടെ സ്ഥിതിയും ഇതുതന്നെയാണ്. 

സഭയുടെ പണികള്‍ക്കു വളരെ വ്യക്തവും കൃത്യവുമായ പ്രമാണങ്ങള്‍ തിരുവചനത്തിലുണ്ട്. എന്തുകൊണ്ടു പണിയണം, എങ്ങനെ പണിയണം എന്നിവയ്ക്കൊക്കെ പ്രമാണങ്ങളുണ്ട്. അവരവരുടെ സൗകര്യങ്ങള്‍ക്കായി പ്രമാണങ്ങളില്‍ അയവുവരുത്തി പണിയുന്ന കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതില്‍ പരിഭവിച്ചിട്ടു കാര്യമില്ല. പരിശുദ്ധാത്മാവിന്‍റെ സഹായം തേടാതെ സ്വന്ത താല്‍പര്യപ്രകാരം പണിയുന്ന കെട്ടിടങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ തകര്‍ന്നടിയും. ദൈവസഭയുടെ കല്ലുകള്‍ ചെത്തിമിനുക്കിയേ പണിയാവൂ. ജീവനുണ്ടെന്നു ഉറപ്പുവരുത്തിയേ സഭയാം കെട്ടിടത്തില്‍ ചേര്‍ക്കാവൂ. കെട്ടിടത്തിന്‍റെ വലിപ്പം കൂട്ടുന്നതിലല്ല, ഗുണനിലവാരം  മെച്ചപ്പെടുത്തുന്നതിനാണു നിയോഗിക്കപ്പെട്ട പണിക്കാര്‍ ശ്രദ്ധിക്കേണ്ടത്.

ഇവിടെ തെറ്റു പറ്റിയിട്ടുണ്ടോ എന്നു നാം തന്നെ കണ്ടെത്തണം. പാപം നിമിത്തം മരിച്ചവരെ മാത്രമേ സ്നാനപ്പെടുത്തി സഭയില്‍ ചേര്‍ക്കാവൂ. കുഴിച്ചിടേണ്ട ജഡസ്വഭാവങ്ങള്‍ വെള്ളത്തില്‍ മുങ്ങി സ്നാനമേറ്റതിനുശേഷവും കാണുന്നവരെ സഭയില്‍ കൂട്ടിക്കൊണ്ടു നടക്കുന്നതു സഭയുടെ ഗുണനിലവാരം കുറയ്ക്കുന്നതിനും, ക്രമേണ തകര്‍ന്നു വീഴുന്നതിനും കാരണമാകും. പുറമെ ഭംഗിയുണ്ടാക്കുകയല്ല, അകത്തെ വിള്ളല്‍ അടയ്ക്കുയാണു തകര്‍ച്ച തടയാന്‍ നാം ചെയ്യേണ്ടത്.ആരാധന ആരവമാക്കിയതുകൊണ്ടോ, ഉണര്‍വുപ്രകടനങ്ങള്‍കൊണ്ടോ സഭ വിശുദ്ധമാകയില്ല. ആരംഭിച്ചിടത്തുതന്നെ ജീര്‍ണതയ്ക്കു പരിഹാരം വരുത്താന്‍ ശ്രമിക്കാം. തകര്‍ച്ച ഒഴിവാക്കാനുള്ളമാര്‍ഗം അതു മാത്രമേയുള്ളൂ.

സഭയെ കാര്‍ന്നുതിന്നുന്ന നിരവധി അര്‍ബുദഘടകങ്ങള്‍ ഉണ്ട്. അവയൊക്കെ കണ്ടെത്തിയാല്‍ ഉടനെതന്നെ തുടച്ചുമാറ്റണം. പണമോ സ്വാധീനമോ പേരോ പാരമ്പര്യമോ സ്വാധീനമോകൊണ്ടു യോഗ്യതയില്ലാത്തവരെ സഭാഭരണത്തില്‍ തുടരാന്‍ അനുവദിച്ചാല്‍ സ്വയം നശിക്കുക മാത്രമല്ല, അവര്‍ അനേകരെ നശിപ്പിക്കുകയും ചെയ്യും. ദ്രവ്യാഗ്രഹം, വിശുദ്ധിയില്ലായ്മ, അഹങ്കാരം തുടങ്ങിയവയ്ക്കുടമകളായ എത്രയോ പേര്‍ ഇന്നത്തെ സഭാനേതൃത്വത്തിലുണ്ട് . ഇവരെ ചേര്‍ത്താണു പണിനടത്തുന്നതെങ്കില്‍ തകര്‍ച്ചയ്ക്കു വലിയ കാലതാമസമില്ല എന്നോര്‍ത്തിരിക്കണം.

Advertisement