AGIFNA പ്രഥമ കോൺഫറൻസിന്റെ ഓർമ്മമണ്ണിൽ നിന്ന് 2027 കോൺഫറൻസിന്  കിക്കോഫ്


AGIFNA  പ്രഥമ കോൺഫറൻസിന്റെ  ഓർമ്മമണ്ണിൽ നിന്ന് 2027  കോൺഫറൻസിന്   കിക്കോഫ്
ad
ad
ad

പ്രഥമ കൺവീനറായിരുന്ന പാസ്റ്റർ കെ.പി. ടൈറ്റസിൽ നിന്നാണ് ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചത്

ന്യൂയോർക്ക്: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) 2027-ൽ ഫ്ലോറിഡയിൽ നടക്കുന്ന ദേശീയ കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് ന്യൂയോർക്കിൽ നടന്നു. കോൺഫറൻസ് നാഷണൽ കൺവീനർ പാസ്റ്റർ യോഹന്നാൻ പണിക്കർ, അസംബ്ലീസ് ഓഫ് ഗോഡിലെ സീനിയർ ശുശ്രൂഷകനും പ്രഥമ കോൺഫറൻസ് കൺവീനറുമായ പാസ്റ്റർ കെ. പി. ടൈറ്റസിൽ നിന്ന് കോൺഫറൻസിലേക്കുള്ള ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ടാണ് കിക്കോഫിന് തുടക്കം കുറിച്ചത്. പാസ്റ്റർ രാജൻ ഫിലിപ്പ് പ്രാർത്ഥന നയിച്ചു.

നാഷണൽ സെക്രട്ടറി പാസ്റ്റർ ജോർജ് വി. എബ്രഹാം വിശദാംശങ്ങൾ വിവരിക്കുന്നു

AGIFNA-യുടെ ആദ്യ കോൺഫറൻസിന് തുടക്കം കുറിച്ച അതേ പട്ടണത്തിൽ, ആദ്യ കോൺഫറൻസ് കൺവീനറിൽ നിന്ന് 2027-ലെ കോൺഫറൻസിലേക്കുള്ള ആദ്യ രജിസ്ട്രേഷൻ സ്വീകരിക്കാനായത് ചരിത്രപരമായ തുടക്കമായി. വരാനിരിക്കുന്ന ഫ്ലോറിഡ കോൺഫറൻസിന്റെ ഒരുക്കങ്ങൾക്ക് ഈ ചടങ്ങ് ആവേശകരമായ തുടക്കം കുറിച്ചു.

ഫ്ലോറിഡയിലെ മാരിയറ്റ് കോറൽ സ്പ്രിങ്സ് ഹോട്ടൽ & കൺവൻഷൻ സെന്ററിൽ വിപുലമായ ക്രമീകരണങ്ങളോടെയാണ് 2027- ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ കോൺഫറൻസ് നടക്കുന്നത്. Cross Over to Take Over എന്നതാണ് മുഖ്യചിന്താവിഷയം.

കോൺഫറൻസിനോടനുബന്ധിച്ച് ഈ വർഷത്തെ പ്രത്യേക ആകർഷണമായി മയാമിയിൽ നിന്ന് ബഹാമാസിലേക്ക് ഫെയ്ത്ത് ഹോളിഡേയ്സുമായി സഹകരിച്ച് ക്രൂസ് ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 2 മുതൽ 6 വരെ നാല് രാത്രികൾ പ്രത്യേക ക്രൂസ് കപ്പലിൽ കടലിൽ ചെലവഴിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

രജിസ്ട്രേഷൻ കിക്കോഫ് സമ്മേളനത്തിൽ കോൺഫറൻസ് നാഷണൽ സെക്രട്ടറി പാസ്റ്റർ ജോർജ് വി. എബ്രഹാം കോൺഫറൻസിന്റെ വിവിധ ക്രമീകരണങ്ങളും പരിപാടിയുടെ വിശദാംശങ്ങളും വിശദീകരിച്ചു.

സമ്മേളനത്തിൽ നാഷണൽ ജോയിന്റ് സെക്രട്ടറി ബ്രദർ ജോർജ് മത്തായി, ന്യൂയോർക്ക് നാഷണൽ റെപ്രസന്റേറ്റീവുമാരായ ജോമോൻ വർഗീസ്, വി.കെ. ജേക്കബ്, ന്യൂജേഴ്സി നാഷണൽ റെപ്രസന്റേറ്റീവ് ജോൺ ഫിലിപ്പ്, കണക്റ്റിക്കട്ട് നാഷണൽ റെപ്രസന്റേറ്റീവ് സന്തോഷ് എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.

കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്പോൺസർഷിപ്പ് സംബന്ധിച്ച തീരുമാനങ്ങളും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ജോസ് എബ്രഹാം ഡയമണ്ട് സ്പോൺസറായും, ജോർജ് മത്തായിയും വി.കെ. ജേക്കബും ഗോൾഡ് സ്പോൺസർമാരായും സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ചു.

രജിസ്ട്രേഷൻ കിക്കോഫോടെ 2027-ലെ AGIFNA കോൺഫറൻസിനായുള്ള ഒരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ആത്മീയ കൂട്ടായ്മയ്ക്കും സഭകളുടെ സൗഹൃദത്തിനും ശുശ്രൂഷാ ദർശനങ്ങളുടെ പങ്കുവെക്കലിനും വേദിയാകുന്ന കോൺഫറൻസിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

പാസ്റ്റർ യോഹന്നാൻ പണിക്കർ (നാഷണൽ കൺവീനർ) പാസ്റ്റർ ജിമ്മി തോമസ് (നാഷണൽ ജോയിൻ്റ് കൺവീനർ) പാസ്റ്റർ ജോർജ് വി.എബ്രഹാം (നാഷണൽ സെക്രട്ടറി) ബ്രദർ ജോർജ് മത്തായി (നാഷണൽ ജോയിൻ്റ് സെക്രട്ടറി) ബ്രദർ ബെൻസൻ മാത്യു ( നാഷണൽ ട്രഷറാർ) സിസ്റ്റർ ഷേർളി വർഗീസ് ( നാഷണൽ ലേഡീസ് കോർഡിനേറ്റർ) ടൈറ്റസ് & ലിൻസ എബനേസർ ( ഇംഗ്ലീഷ് സെക്ഷൻ കോർഡിനേറ്റർമാർ) പാസ്റ്റർ തോമസ് വർഗീസ് (നാഷണൽ എക്സിക്യൂട്ടീവ് അഡ്വൈസർ) എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.