സഹായഹസ്തവുമായി നേപ്പാളിലേക്ക്
കുമ്പനാട്: ഐപിസി നാഗാലാന്‍ഡ് സ്‌റ്റേറ്റും ഐപിസി കേരള സ്റ്റേറ്റും, കേരള സ്റ്റേറ്റ് പിവൈപിഎയും സംയുക്തമായി പ്രകൃതിദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിലെ ജനങ്ങള്‍ക്ക് സഹായങ്ങൾ എത്തിക്കും.
പാസ്റ്റര്‍ തോമസ് കുര്യന്‍ (ഐപിസി നാഗാലാന്‍ഡ് സ്റ്റേറ്റ് പ്രസിഡന്‍റ്), പാസ്റ്റര്‍ ദാനിയേല്‍ സോണ, സസജി പോള്‍ (ഐപിസി മുന്‍ ജനറല്‍ ട്രഷറര്‍), പി.വി. മാത്യു (ഐപിസി. കേരള സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍), മാത്യു സാം (കൊട്ടാരക്കര), ജസ്റ്റിന്‍ നെടുവേലില്‍ (കേരള സ്റ്റേറ്റ് പിവൈപിഎ പ്രസിഡന്‍റ്), ജോസി പ്ലാത്താനത്ത് (പിവൈപിഎ കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് യാത്ര പുറപ്പെടുന്നത്.
ഒക്ടോ. 7 മുതൽ 10 വരെ അതീവദുരന്തബാധിത സ്ഥലങ്ങൾ സംഘം സന്ദർശിക്കും.





