ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം പ്രവർത്തന ഉദ്ഘാടനം സെപ്. 22-ന്
കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സോദരി സമാജത്തിന്റെ 2026-2029 പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 22 ചൊവ്വാഴ്ച രാവിലെ 11.30-ന് കുമ്പനാട് മുട്ടുമൺ ഐസിപിഎഫ് ഒലിവ് ക്യാമ്പ് സെന്ററിൽ നടക്കും. നിയോഗം (Divine Commission) എന്നതാണ് തീം.
ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം നിർവ്വഹിക്കും. ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.സി.ജോൺ അനുഗ്രഹ പ്രാർത്ഥനയും സന്ദേശവും നൽകും.
ഐപിസി സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ ഷിബു നെടുവേലിൽ, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ കെ.സി. ഉമ്മൻ, ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, ബ്രദർ ബിനു വി. ജോർജ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ പ്രസ്ബിറ്റി അംഗങ്ങളും സംസ്ഥാനതല സണ്ടേസ്ക്കൂൾ, പിവൈപിഎ ഭാരവാഹികളും പ്രവർത്തകരും സഭാശുശൂഷകരും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ വിവിധ സോണുകളിൽ നിന്നും സോദരി സമാജം പ്രതിനിധികളും സഭകളിൽ നിന്നും സഹോദരിമാരും സംസ്ഥാനതല മുൻ ഭാരവാഹികളും പങ്കെടുക്കും.
ഈ ചരിത്ര നിയോഗത്തിൽ സോദരി സമാജത്തിലെ എല്ലാ പ്രവർത്തകരുടെയും സാന്നിധ്യവും പങ്കാളിത്തവും ഉണ്ടാകണമെന്ന് സോദരി സമാജം സംസ്ഥാന ഭാരവാഹികൾ അഭ്യർത്ഥിച്ചു.






