പിവൈപിഎ കോട്ടയം മേഖലയ്ക്ക് പുതിയ നേതൃത്വം
പ്രസിഡൻറ് പാസ്റ്റർ സാംസൺ പി. ബേബി, സെക്രട്ടറി ഇവാ. ജോൺസൺ മാത്യു, ട്രഷറർ ഫിന്നി മാത്യു
കോട്ടയം: പിവൈപിഎ കോട്ടയം മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പാസ്റ്റർ സാംസൺ പി. ബേബി (പ്രസിഡൻറ്), പ്രസ്റ്റിൻ ഫിലിപ്പ്, ഇവാ. ബോബി എബ്രഹാം (വൈസ് പ്രസിഡൻ്റുമാർ), ഇവാ. ജോൺസൺ മാത്യു (സെക്രട്ടറി), അജയ് ബാബു, സനീഷ് സന്തോഷ് (ജോ. സെക്രട്ടറിമാർ), ഫിന്നി മാത്യു (ട്രഷറർ), എമിൽ മനോജ് (പബ്ലിസിറ്റി കൺവീനർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ഐപിസി കോട്ടയം സിയോൺ ടാബർനാൾ സഭാ ഹാളിൽ നടന്ന ജനറൽബോഡി മീറ്റിങ്ങിൽ ഗ്ലാഡ്‌സൺ ജേക്കബ് (ഐപിസി കേരള സ്റ്റേറ്റ് ജോ. സെക്രട്ടറി) അധ്യക്ഷത വഹിച്ചു. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ സുനിൽ വേട്ടമല ലഘു സന്ദേശം നൽകി. ഐപിസി അകലക്കുന്നം ഏരിയ പ്രസിഡൻറ് പാസ്റ്റർ എ.കെ. അച്ചൻകുഞ്ഞ് സമർപ്പണ പ്രാർത്ഥന നടത്തി.
ഇലക്ഷൻ കമ്മീഷണർമാരായി ബോബി തലപ്പാടി, (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം) സന്ദീപ് വിളമ്പുകണ്ടം (പിവൈപിഎ കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്)
എന്നിവർ പ്രവർത്തിച്ചു.





