ഗുഡ്ന്യൂസ് ഡല്‍ഹി എന്‍സിആര്‍ ചാപ്റ്ററിനു പുതിയ നേതൃത്വം
സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പദ്ധതികള്‍ക്കും പ്രാമുഖ്യം
ഡല്‍ഹി: രണ്ടു പതിറ്റാണ്ടിലേറെയായി വ്യത്യസ്ത പ്രവര്‍ത്തനങ്ങളാല്‍ ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ അനേകായിരം ആളുകള്‍ക്ക് കൈത്താങ്ങായി മാറിയ ഗുഡ്ന്യൂസ് ഡല്‍ഹി എന്‍സിആര്‍ ചാപ്റ്റര്‍ പുനഃസംഘടിപ്പിച്ചു.
നവംബര്‍ 9 ഞായറാഴ്ച വൈകിട്ട് 5ന് ഗോള്‍മാര്‍ക്കറ്റിലുള്ള ഐപിസി എന്‍ആറിന്‍റെ ഹെഡ്ഓഫീസില്‍ നടന്ന യോഗത്തില്‍ രക്ഷാധികാരി എം. ജോണികുട്ടി അധ്യക്ഷനായിരുന്നു.
ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സജി മത്തായി കാതേട്ട്, ഗ്രാഫിക്സ് എഡിറ്റര്‍ സജി നടുവത്ര എന്നിവര്‍ ഗുഡ്ന്യൂസിന്‍റെ പ്രവര്‍ത്തനങ്ങളും, ദര്‍ശനങ്ങളും വിശദീകരിച്ചു. ഐപിസി എന്‍ആര്‍ പ്രസിഡന്‍റ് ഡോ. ലാജി പോള്‍ ലഘുസന്ദേശം നല്‍കി. വിവിധ പെന്തെക്കോസ്തു സഭകളില്‍ നിന്നുള്ള പാസ്റ്റര്‍മാരും സഹോദരന്മാരും സംബന്ധിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഡൽഹിയുടെ പെന്തെക്കോസ്തു ചരിത്രം, സുവിശേഷ പ്രവർത്തനങ്ങൾ, കൺവൻഷനുകൾ
ചാപ്റ്ററിന്‍റെ പ്രവര്‍ത്തനങ്ങളുടെ വിശാലതയ്ക്കായി, മുഖ്യ രക്ഷാധികാരി ഡോ. ലാജി പോള്‍ (ജന. പ്രസിഡന്‍റ്, ഐപിസിഎന്‍ആര്‍), രക്ഷാധികാരികള്‍ പാസ്റ്റര്‍ ഷാജി എബ്രഹാം (എഫ്ജിസി), പാസ്റ്റര്‍ സാം ജോര്‍ജ് (ഐപിസി ഡല്‍ഹി സ്റ്റേറ്റ് സെക്രട്ടറി), പാസ്റ്റര്‍ ജോണ്‍ തോമസ് (ശാരോന്‍ ഫെലോഷിപ്പ്), എം. ജോണിക്കുട്ടി (ഐപിസി എന്‍ആര്‍), ചീഫ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ കെ.യു. ജോസഫ് (ഐപിസി ഡല്‍ഹി സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ്), ഡപ്യൂട്ടി കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ സജോയ് വര്‍ഗീസ് (ഐപിസി എന്‍ആര്‍), സെക്രട്ടറി പാസ്റ്റര്‍ പ്രകാശ് കെ. മാത്യു (എഫ്ജിസി), ട്രഷറര്‍ പാസ്റ്റര്‍ ടി.ജെ. ബോവസ് (ചര്‍ച്ച് ഓഫ് ഗോഡ്), ചാരിറ്റി കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജിമ്മി ജോസഫ്, കോര്‍ഡിനേറ്റര്‍മാര്‍ പാസ്റ്റര്‍മാരായ സാജു ഏലിയാസ്, ജോയി വര്‍ഗീസ്, പി.എസ്. മാണി, ജേക്കബ് ജോണ്‍, സുധാകരന്‍ ടി.ഡി., പ്രിന്‍സണ്‍ ചാക്കോ, വില്‍സണ്‍ ടി.വൈ. എന്നിവരെ തെരഞ്ഞെടുത്തു.
പാസ്റ്റര്‍ ലാജി പോളിന്‍റെ പ്രാര്‍ഥനയോടും ആശീര്‍വാദത്തോടും കൂടെ യോഗം സമാപിച്ചു.

