കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് ബൈബിൾ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു


കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് ബൈബിൾ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
ad
ad
ad

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റെ  ആഭിമുഖ്യത്തിൽ നടന്ന പതിനാറാമത് ബൈബിൾ ക്വിസ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. മത്തായി എഴുതിയ സുവിശേഷം 1 മുതൽ 15 വരെയുള്ള അധ്യായങ്ങളായിരുന്നു മത്സരത്തിനായുള്ള പഠനഭാഗം. കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ക്വിസ് മത്സരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർ പങ്കെടുത്തു.

മത്സരത്തിൽ ഒന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങൾ യഥാക്രമം റ്റിന ഷോൺ (എറണാകുളം), രഞ്ജിത് ചെറുവത്തൂർ (കുന്നംകുളം), സ്വർഗ കുര്യൻ (തൃശൂർ), ആൻസി എസ്. പി. (തിരുവനന്തപുരം), മിനി ജേക്കബ് (തൃശൂർ) എന്നിവർ കരസ്ഥമാക്കി. ഇവർക്ക് യഥാക്രമം ₹10,000, ₹5,000, ₹3,000, ₹2,000, ₹1,000 രൂപ വീതവും സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനമായി നൽകി. ആറ് മുതൽ പത്ത് വരെ സ്ഥാനം ലഭിച്ചവർക്ക് മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ചീഫ് എക്സാമിനർ പാസ്റ്റർ കെ. പി. ബേബി, രജിസ്ട്രാർ പാസ്റ്റർ കെ. എം. ഷിന്റോസ്, യു. പി. എഫ്. ജനറൽ സെക്രട്ടറി ജോബിഷ് ചൊവ്വല്ലൂർ, വൈസ് പ്രസിഡന്റ് പാസ്റ്റർ വിജോഷ് കുണ്ടുകുളം എന്നിവർ പരീക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

മത്സരശേഷം നടന്ന പൊതുസമ്മേളനത്തിൽ ബൈബിൾ ക്വിസ് സമ്മാനദാനത്തോടൊപ്പം, യു. പി. എഫ്. ടി. സി. മാതൃ മാസ്റ്റർ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന ഉപന്യാസ മത്സര വിജയികളായ സിസ്റ്റർ ജിഷ എം. ബി. (പഴഞ്ഞി), സിസ്റ്റർ സ്റ്റെനി സാം (തൃശൂർ), സിസ്റ്റർ ലിജി ജിജി (കുന്നംകുളം) എന്നിവർക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. കൂടാതെ മികച്ച രചനകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

യു. പി. എഫ്. ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. കെ. കുരിയാക്കോസ്, സിസ്റ്റർ ജിൽസി മാത്യു, പാസ്റ്റർ സി. സി. ബാബു, യു. പി. എഫ്. ട്രഷറർ പി. ആർ. ഡെന്നി, ലൈബ്രറി കൺവീനർ ഷിജു പനക്കൽ, അറേജ്‌മെന്റ് കൺവീനർ ഷിബു പി. യു., സെക്രട്ടറി ബ്രദർ ടിജിൻ ജോൺ തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിച്ചു.