സതേൺ ഇന്ത്യ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം
കൊട്ടാരക്കര: സതേൺ ഇന്ത്യ ബൈബിൾ കോളേജിന്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സമ്മേളനം ജനുവരി 12ന് കൊട്ടാരക്കര, തൃക്കണ്ണമംഗൽ SIBC ആഡിറ്റോറിയത്തിൽ നടക്കും. കോളേജ് ഡയറക്‌ടർ പാസ്റ്റർ അലക്സ് വെട്ടിക്കൽ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ സാജൻ വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തും. സ്വദേശത്തുനിന്നും വിദേശത്തുനിന്നും എത്തിച്ചേരുന്നവർ ആശംസകൾ അറിയിക്കും. വടക്കേ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും വിദേശത്തും ചിതറിപ്പാർക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും. അദ്ധ്യാപകരായി സേവനം ചെയ്തവർ ആദരിക്കും. വിവരങ്ങൾക്ക്: പാസ്റ്റർ സന്തോഷ്‌കുമാർ - 9744216570, പാസ്റ്റർ ബിറ്റി മത്തായി - 9810753094
Advt.



























Advt.
























