ഗാസ സമാധാനത്തിലേക്ക്; ഗാസ സമാധാന പദ്ധതി ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് ട്രംപ്
ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാൻ ഇസ്രയേലും ഹമാസും ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈജിപ്‌തിൽ നടന്ന മധ്യസ്‌ഥ ചർച്ചകളിലാണ് ട്രംപിൻന്റെ 20 ഇന രൂപരേഖയുടെ ആദ്യഘട്ടത്തിന് അംഗീകാരമായത്. ഇത് അനുസരിച്ച് ഗാസയിൽ നിന്ന് ഇസ്രയേൽ സേനാപിൻമാറ്റവും ബന്ദികളുടെ മോചനവും വരും ദിവസങ്ങളിൽ ഉണ്ടാകും.

നിർണായക നീക്കത്തിന് സാക്ഷിയാകാൻ ഡോണൾഡ് ട്രംപ് ഈജിപ്‌തിൽ എത്തിയേക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. സമാധാനപദ്ധതി ചർച്ച ചെയ്യാൻ ഇസ്രയേൽ പാർലമെന്റിന്റെ അടിയന്തര യോഗം ഇന്ന് ചേരും. സമാധാനം യാഥാർഥ്യമാക്കാൻ ട്രംപിന്റെ ഇടപെടലുകൾക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നന്ദി അറിയിച്ചു.
Advt.











font-size: 14pt;">വെടിനിർത്തൽ വ്യവസ്‌ഥകൾ ഇസ്രയേൽ പൂർണമായി പാലിക്കുന്നുണ്ടെന്ന് ട്രംപും മധ്യസ്‌ഥ രാജ്യങ്ങളും ഉറപ്പാക്കണമെന്ന് ഹമാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 20ഇന പദ്ധതിയിൽ യുദ്ധാനന്തര ഗാസയിലെ ഭരണസംവിധാനം, പലസ്‌തീൻ സായുധ സംഘടനയായ ഹമാസിൻ്റെ ഭാവി തുടങ്ങിയ നിർണായക കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.



