നയാഗ്ര കൺവെൻഷൻ ആഗ. 8 മുതൽ

നയാഗ്ര കൺവെൻഷൻ ആഗ. 8 മുതൽ

നയാഗ്ര: നയാഗ്ര പ്രയർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8, 9- നും വൈകുന്നേരം 6 മുതൽ 9 വരെ നയാഗ്ര വെല്ലണ്ടിലുള്ള 866 ലയൺസ് ക്രീക്ക് റോഡിൽ ദ്വിദിന കൺവെൻഷൻ നടക്കും.

പാസ്റ്റർമാരായ അനീഷ് ഏലപ്പാറ, കെ.ജെ. തോമസ് കുമളി എന്നിവർ മുഖ്യവചനശുശ്രൂഷ നിർവഹിക്കും. നയാഗ്ര പ്രയർ സെൻറർ ക്വയർ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും.

സഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ബിനു ജേക്കബ്, പാസ്റ്റർ ഫിന്നി ബെൻ ജോസ് എന്നിവർ നേതൃത്വം നൽകും.

വിവരങ്ങൾക്ക്: ജോൺസി വർഗീസ് (കൺവൻഷൻ കോർഡിനേറ്റർ):+1 (647) 721-0845. Or www.npcentre.ca