ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ലീഡേഴ്സ് കോണ്‍ഫറന്‍സ് ഓഗ. 8-ന്
ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ലീഡേഴ്സ് കോണ്‍ഫറന്‍സ് ഓഗസ്റ്റ് 8-ന് ചേപ്പാട് പ്രത്യാശ ഭവനിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെ നടക്കും
'പുതിയനിയമ ശുശ്രൂഷകൻ' (New Testament Minister) എന്നതാണ് ചിന്താവിഷയം.
പാസ്റ്റർ എബ്രഹാം ജോർജ്ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഫിലിപ്പ് പി. തോമസ് തീം പ്രസന്റേഷൻ നടത്തും. സെന്ററിലെ എല്ലാ ദൈവദാസന്മാരും കുടുംബാംഗങ്ങളും കൂടാതെ സെന്റർ ഭാരവാഹികൾ, പി.വൈ.പി.എ, സൺഡേ സ്കൂൾ, വുമൻസ് ഫെലോഷിപ്പ് എന്നീ വിവിധ പോഷക സംഘടനകളുടെ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.
കോൺഫറൻസിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വിപുലമായ ചർച്ചകൾ നടക്കും. പുതിയനിയമത്തിന്റെ ശുശ്രൂഷകന്മാർ ആരാണ്, ദൈവം ശുശ്രൂഷയ്ക്ക് എങ്ങനെ പ്രാപ്തരാക്കുന്നു, ശുശ്രൂഷകനും മാനസിക ആരോഗ്യവും, സഭയിൽ കൃപാവരങ്ങളുടെ ശുശ്രൂഷ, പുതിയനിയമ ശുശ്രൂഷകന്റെ സ്വഭാവവും ഉത്തരവാദിത്തവും, നിയമകേന്ദ്രീകൃത ശുശ്രൂഷയും കൃപാകേന്ദ്രീകൃത ശുശ്രൂഷയും (Law and grace), സഭയിലെ വിശ്വാസികളുടെ പ്രതീക്ഷകൾ, ഇന്നത്തെ സഭയിൽ പുതിയനിയമ ശുശ്രൂഷയുടെ വെല്ലുവിളികൾ, സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ, ശുശ്രൂഷകന്റെ ഭാര്യ എങ്ങനെ ആയിരിക്കണം എന്നീ പത്ത് പ്രധാന വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയ്ക്ക് വിധേയമാകുന്നത്.




