ചെന്നൈയിൽ ബൈക്ക് അപകടം; വിശ്വാസി യുവാവ് മരിച്ചു

ചെന്നൈയിൽ ബൈക്ക് അപകടം; വിശ്വാസി യുവാവ് മരിച്ചു

കൊച്ചി: ചെന്നൈ പള്ളിക്കരണയിലുണ്ടായ ബൈക്ക് അപകടത്തിൽ മുളന്തുരുത്തി ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗം വള്ളക്കുരിശ് മൈതി നഗർ പഴമ്പള്ളിൽ ബഥേൽ റെനി വർഗീസിന്റെ മകൻ ജേക്കബ് റെനി വർഗീസ് (23) മരിച്ചു.  

സംസ്കാരം സെപ്റ്റംബർ 26 വെള്ളി ഉച്ചയ്ക്ക് 1 ന് മുളന്തുരുത്തി ദി പെന്തക്കോസ്ത‌് മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്കു ശേഷം ഇഞ്ചിമല റ്റിപിഎം സഭാ സെമിത്തേരിയിൽ.

മുമ്പ് പഠിച്ച കോളജിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ചെന്നൈയിലെത്തിയ ജേക്കബ്, ചൊവ്വാഴ്ച പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം ചായ കുടിക്കാനായി പോയി മടങ്ങുമ്പോൾ കാനാപ്പുത്തുർ ഭാഗത്താണ് അപകടമുണ്ടായത്. 

റോഡിൽ കിടക്കുകയായിരുന്ന പശുവിനെ തട്ടി ബൈക്ക് തെറിച്ചു പോവുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ജേക്കബ് വീഴ്ചയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

മലയാള മനോരമ കൊല്ലം യൂണിറ്റിലെ സർക്കുലേഷൻ വിഭാഗം ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് റെനി വർഗീസ്.

മാതാവ്: പെരുമ്പിള്ളി ചെറുകുന്നിക്കാട്ടിൽ സുസൻ വർഗീസ്. സഹോദരൻ: സാമുവൽ വർഗീസ്.

വാർത്ത: ചാക്കോ കെ.തോമസ്, ബാംഗ്ലൂർ

Advt.