ചർച്ച് ഓഫ് ഗോഡ് കൊപ്പാൾ ഡിസ്ട്രിക്റ്റ് കൺവെൻഷൻ നവം. 5 മുതൽ


ചർച്ച് ഓഫ് ഗോഡ് കൊപ്പാൾ ഡിസ്ട്രിക്റ്റ് കൺവെൻഷൻ നവം. 5 മുതൽ

കൊപ്പാൾ (കർണാടക): ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കല്യാൺ കർണാടക മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കൊപ്പാൾ ഡിസ്ട്രിക്ട് കൺവെൻഷൻ നവംബർ 5 മുതൽ 7 വരെ ശ്രീരാംനഗർ വിരൂപാക്ഷപ്പ, സിംഗ്ലന അഞ്ജൂർക്യാമ്പ് റോഡിലുള്ള വേദിയിൽ നടക്കും.  

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ റവ. ഇ. ജെ.ജോൺസൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

ദിവസവും വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെ നടക്കുന്ന യോഗത്തിൽ 

 സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. ഡോ. സി. സി. തോമസ്, ആന്ധ്രാപ്രദേശ് ശാലോം മിനിസ്ട്രീസ് പ്രതിനിധി പാസ്റ്റർ ഏണസ്റ്റ് പോൾ, ചർച്ച് ഓഫ് ഗോഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ റോജി ഇ. സാമുവൽ, കല്യാൺ കർണാടക കോർഡിനേറ്റർ പാസ്റ്റർ ബിനു ചെറിയാൻ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.

പാസ്റ്റർ ആൻഡി കൊന്നൂരിന്റെ നേതൃത്വത്തിൽ പ്രത്യേക ആരാധനയും നടക്കും. ഗംഗാവതി താലൂക്ക് പാസ്റ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റും കൊപ്പാൾ സെൻറർ പാസ്റ്ററുമായ പാസ്റ്റർ ഫ്രാൻസീസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും

കൺവെൻഷനിൽ പാസ്റ്റേഴ്സ് മീറ്റിംഗ്, വചനപ്രഭാഷണം, പൊതുയോഗം, സംയുക്ത ആരാധന എന്നിവ നടക്കും .  

നവം. 6 വെള്ളി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ പ്രത്യേക പാസ്റ്റേഴ്സ് മീറ്റിംഗ് നടക്കും.

പാസ്റ്റർ ബിനു ചെറിയാൻ കൺവെൻഷന്റെ ജനറൽ കൺവീനറായി പ്രവർത്തിക്കുന്നു.