ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസ് (വാഗാ വാഗാ 2026) ഏപ്രിൽ 2 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി


ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസ് (വാഗാ വാഗാ 2026) ഏപ്രിൽ 2 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി
ad
ad
ad

വാഗാ വാഗാ: ഐപിസി ഓസ്ട്രേലിയ & ന്യൂസീലാൻഡ് റീജിയന്റെ 15-ാമത് ഓസ്ട്രേലിയൻ ഇൻഡ്യൻ പെന്തെക്കോസ്‌തൽ കോൺഫറൻസ് ഏപ്രിൽ 2 മുതൽ 5 വരെ വാഗാ വാഗായിൽ (WAGGA WAGGA MULTY-PURPOSE STADIUM (MPS), Cnr. Copland Street & Kooringal Rd, Wagga Wagga, NSW -2650) നടക്കും.  പ്രസിഡണ്ട് പാസ്റ്റർ ഏലിയാസ് ജോൺ ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം), പാസ്റ്റർ തോമസ് ജോർജ് (ഐപിസി ജനറൽ ജോ. സെക്രട്ടറി) തുടങ്ങിയവർ പ്രസംഗിക്കും. ബോവസ് രാജു വർഷിപ്പ് സെഷൻ ലീഡ് ചെയ്യും.

ad
ad
ad

"പരിശുദ്ധാത്മാവിനാലുള്ള നവീകരണം" (തീത്തൊസ്.3: 5-7) എന്നതാണ് തീം. കൺവൻഷനോടനുബന്ധിച്ച് പിവൈപിഎ ടാലന്റ് ടെസ്റ്റും പൊതു സമ്മേളനവും നടക്കും. കൂടാതെ മിഷൻ ചലഞ്ച്, കോൺസിക്രേഷൻ സർവീസ്, ലേഡീസ് കോൺഫറൻസ് , ലീഡേഴ്‌സ് സെമിനാർ എന്നിവയും ഉണ്ടായിരിക്കും.

ഞായറാഴ്‌ച കർത്തൃ മേശയോടു കൂടിയ സംയുക്ത ആരാധനയോടെ  കോൺഫറൻസ് സമാപിക്കും.

Advertisement