ഐപിസി ആലപ്പുഴ വെസ്റ്റ് സെൻ്റർ സഭായോഗം മാർച്ച്‌ 1ന്


ഐപിസി ആലപ്പുഴ വെസ്റ്റ് സെൻ്റർ സഭായോഗം മാർച്ച്‌ 1ന്
ad
ad
ad

ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത ആരാധന മാർച്ച്‌ 1 ഞായർ രാവിലെ 8.30 മുതൽ ഹരിപ്പാട് എസ് & എസ് ഓഡിറ്റോറിയത്തിൽ നടക്കും.

ad
ad
ad

പാസ്റ്റർ കെ.ജി പുന്നൂസ് അദ്ധ്യക്ഷത വഹിക്കും. കർത്തൃമേശ ശുശ്രൂഷയ്ക്ക് ഡിസ്ട്രിക്റ്റ് മിനിസ്റ്റർ പാസ്റ്റർ ഏബ്രഹാം ജോർജ് നേതൃത്വം നൽകും. പാസ്റ്റർ മോനി ചെന്നിത്തല സങ്കീർത്തനം വായിക്കും.

പൊതുസമ്മേളനത്തിൽ ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ മനേഷ് വർഗീസ് അദ്ധ്യക്ഷത നിർവഹിക്കും. പാസ്റ്റർ ഫിലിപ്പ് പി. തോമസ് (ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് ), പാസ്റ്റർ രാജൻ ഏബ്രഹാം (സ്പോൺസർ മിനിസ്റ്റർ), പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ പ്രസംഗിക്കും. 

സെൻ്ററിലെ 55 സഭകളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കും.

ട്രഷറർ സൈമൺ തോമസ്, ജോ. സെക്രട്ടറി  കെ. ജോയി എന്നിവർ ആശംസകൾ അറിയിക്കും. പുത്രിക സംഘടനകളുടെ ഓവറോൾ, വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേട്ടങ്ങൾ കൈവരിച്ച സഭകൾക്കും, വ്യക്തികൾക്കുമുള്ള ട്രോഫികൾ  വിതരണം ചെയ്യും.

ad
ad
ad
ad
ad
ad
ad
ad
ad

1990 -91 കാലയളവിൽ അഞ്ച് സഭകളുമായി പാസ്റ്റർ ഏബ്രഹാം ജോർജിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രവർത്തനം ഇന്ന്  ഐ.പി.സിയിലെ മൂന്നാമത്തെ ഏറ്റവും വലിയ സെൻ്ററായി ഉയർന്നു.

വാർത്ത: വെസ്ലി പി. ഏബ്രഹാം  (പബ്ലി.കൺവീനർ)