ഐപിസി വടകര ഏരിയ പ്രവർത്തനം ആരംഭിച്ചു


ഐപിസി വടകര ഏരിയ പ്രവർത്തനം ആരംഭിച്ചു
ad
ad
ad

വടകര: ഐ.പി.സി കേരള സ്റ്റേറ്റ് വടകര കേന്ദ്രമാക്കി പുതിയ ഏരിയ പ്രവർത്തനം ആരംഭിച്ചു. ഉദ്‌ഘാടന സമ്മേളനത്തിൽ ഐ.പി.സി. മലബാർ മേഖല പ്രസിഡന്റ് പാസ്റ്റർ ബാബു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഐ പിസി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ കെ.സി. ഉമ്മൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ എസ്. ദാനശീലൻ ആണ് ഐപിസി വടകര ഏരിയ കോർഡിനേറ്റർ. 

പാസ്റ്റർ സജി. കെ പ്രാരംഭ പ്രാർത്ഥന നടത്തി. പാസ്റ്റർ അനിൽ ജോൺ സങ്കീർത്തനം വായിച്ചു. പാസ്റ്റർ ജെയിംസ് വർഗീസ് (ഐപിസി മലബാർ മിഷൻ ബോർഡ് ചെയർമാൻ), പാസ്റ്റർ ജോൺ മമ്മരപ്പള്ളി (ഐപിസി വണ്ടൂർ ഏരിയാ കൺവീനർ)എന്നിവർ സംസാരിച്ചു. പാസ്റ്റർ പോൾ ബോബൻ, പാസ്റ്റർ പി.സി.മാത്യു, പാസ്റ്റർ ബി. സി. ജോൺ, പാസ്റ്റർ സാം തോമസ്, പാസ്റ്റർ പൊന്നച്ചൻ, പാസ്റ്റർ ജോജി തൊട്ടിൽപ്പാലം, ലാലു വടകര എന്നിവർ ആശംസകൾ അറിയിച്ചു.

പ്രാർത്ഥനകൾക്ക് പാസ്റ്റർമാരായ പി.എ. മാത്യു തലയാട്, പാസ്റ്റർ ജോസ് ദേവസ്യ, പാസ്റ്റർ അബ്രഹാം എന്നിവർ നേതൃത്വം നൽകി. ജോമോൻ നന്ദി പറഞ്ഞു. പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ ജോജി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി.

Advertisement