കന്യാസ്ത്രീകൾക്ക് പെൻഷൻ നൽകാൻ മന്ത്രിസഭ തീരുമാനം
കന്യാസ്ത്രീകൾക്കും ടിപിഎം പോലുള്ള സഭകളിൽ ഫെയ്ത്തുഫോമുകളിലെ സിസ്റ്റർമാർക്കും അർഹത
തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മഠം, മന്ദിരം, കോൺവൻ്റ്, ആശ്രമം മറ്റു മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന സന്യാസിനികൾക്കായുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് പുതിയ പദ്ധതിയുടെ ഭാഗമാക്കിയത്. സർക്കാരിൻ്റെ
സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഇവർക്കു ലഭിക്കാനുള്ള തടസ്സം നീക്കാൻ ആണ് പുതിയ പദ്ധതി. അവിവാഹിതരും 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുമായ സ്ത്രീകളിൽ ശമ്പളം, പെൻഷൻ, സർക്കാരിനെ മറ്റു ആനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്തവരെ
പ്രത്യേക വിഭാഗമായി കണക്കാക്കും.
ഇവർക്ക് 2021 മാർച്ച് 31 ലെ ഉത്തരവുപ്രകാരം അനുവദിച്ചിട്ടുള്ള പെൻഷൻ ലഭിക്കുന്നതിനു നിർബന്ധമാക്കിയിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ് അവിവാഹിത സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി നൽകും. പകരം പ്രത്യേക അപേക്ഷ ഫോം ഏർപ്പെടുത്തും.


