സഭ കർത്താവുമായി സജീവ ബന്ധം കാത്തുസൂക്ഷിക്കണം :പാസ്റ്റർ. ഡോ. ഏബ്രഹാം മാത്യൂ .
ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷന് അനുഗ്രഹീത തുടക്കം
ചാക്കോ കെ. തോമസ്
ബെംഗളുരു: കാലാന്ത്യത്തിൽ ജീവിക്കുന്ന സഭ കർത്താവമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കണമെന്നു
നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. ഡോ. ഏബ്രഹാം മാത്യൂ പ്രസ്താവിച്ചു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) ബാംഗ്ലൂർ നോർത്ത് സെന്റർ വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തോടുകൂടെ നടക്കുകയും അവിടുത്തെ പ്രസാദിപ്പിക്കുകയും ചെയ്ത ഹാനോക്കിനെ ദൈവം എടുത്തതു നമുക്കു മാതൃകയാണ്. അന്ത്യകാല സഭ ദൈവവുമായി വിശ്വസ്തബന്ധം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം മനസിലാക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഓർമപ്പെടുത്തി. പാസ്റ്റർ കെ.ജെ. തോമസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ സജി ഏബ്രഹാം കാനം മുഖ്യ പ്രഭാഷണം നടത്തി.
പാസ്റ്റർ സജി ഏബ്രഹാം കാനം (ഇടത്) പ്രസംഗിക്കുന്നു. പാസ്റ്റർ എ.വൈ. ബാബു പരിഭാഷപ്പെടുത്തുന്നു.
പാസ്റ്റർ ഷിബു ജോഷ്വായുടെ നേതൃത്വത്തിൽ ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷനിൽ ശനിയാഴ്ച രാവിലെ 10 ന് പ്രത്യേക ഉണർവ് യോഗം ഉച്ചയ്ക്ക് 2 ന് പിവൈപിഎ ,സൺഡെസ്ക്കൂൾ വാർഷിക സമ്മേളനവും വൈകിട്ട് 6 ന് സുവിശേഷ യോഗവും നടക്കും. പാസ്റ്റർ ബി മോനച്ചൻ കായംകുളം പ്രസംഗിക്കും.
ഞായറാഴ്ച രാവിലെ 9 ന് നോർത്ത് സെൻ്ററിന് കീഴിലുള്ള സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. പാസ്റ്റർ. ഡോ. ഏബ്രഹാം മാത്യൂ തിരുവത്താഴ ശുശൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ബി.മോനച്ചൻ (കായംകുളം ), പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് എന്നിവർ സംയുക്ത ആരാധനയിൽ പ്രസംഗിക്കും.
പാസ്റ്റർമാരായ ലാൻസൺ പി.മത്തായി ( സെക്രട്ടറി), ലിജു കോശി (പബ്ലിസിറ്റി കൺവീനർ)എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
Advertisement































