ഐപിസി മാവേലിക്കര ഈസ്റ്റ് സെൻ്റർ കൺവൻഷൻ ജനു.1-4 വരെ
വാർത്ത: ജസ്റ്റിൻ ജോർജ് കായംകുളം
കാർത്തികപ്പള്ളി : ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭ മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെയും കാർത്തികപ്പള്ളി രഹബോത്ത് സഭയുടെയും ആഭിമുഖ്യത്തിൽ ഡിസ്ട്രിക്റ്റ് കൺവൻഷൻ ജനുവരി 1-4 വരെ IPC രഹബോത്ത് നഗർ കാർത്തികപ്പള്ളിയിൽ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും.
ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്‌റ്റർ തോമസ് ഫിലിപ്പ് വെണ്മണി, ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.സി.ജോൺ, ബ്രദർ സുരേഷ് ബാബു തിരുവനന്തപുരം, പാസ്റ്റർ റെജി മാത്യു കുമ്പനാട്,പാസ്റ്റർ ഷാജൻ ജോർജ് കോട്ടയം എന്നിവർ പ്രസംഗിക്കും. രാവിലെ 10 മുതൽ 1 വരെ പവർ കോൺഫെറൻസ് നടക്കും.
ഡിസ്ട്രിക്റ്റ് ക്വയർ, ജിസൺ ആൻ്റണി, ജോയൽ പടവത്ത്, മനോജ് മാത്യു ജേക്കബ്, റ്റിജു ജോസ് എന്നിവർ സംഗീത ശുശ്രൂഷ നിർവഹിക്കും.
ഞായർ സംയുക്ത ആരാധനയോടും തിരുവത്താഴശുശ്രൂഷയോടും കൂടെ കൺവൻഷൻ സമാപിക്കും.

