ഡോ. ഏഴംകുളം സാംകുട്ടിയെ അനുസ്മരിച്ചു
കുമ്പനാട്: പ്രശസ്ത നോവലിസ്റ്റും പ്രഭാഷകനുമായ ഡോ.ഏഴംകുളം സാംകുട്ടി അനുസ്മരണം - മരിക്കാത്ത ഓർമ്മകൾ - ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടന്നു. ക്രൈസ്തവ എഴുത്തുകാരുടെ സംഘടനയായ സർഗസമിതിയുടെ നേതൃത്വത്തിൽ നടന്ന അനുസ്‌മരണം ചർച്ച് ഓഫ് ഗോഡ് മുൻ അസിസ്റ്റന്റ് ഓവർസിയറും എഴുത്തുകാരനുമായ പാസ്റ്റർ പി.ജി.മാത്യൂസ് ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരൻ അച്ചൻകുഞ്ഞ് ഇലന്തൂർ അധ്യക്ഷത വഹിച്ചു. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷാജി ഇടുക്കി, സർഗസമിതി സെക്രട്ടറി പി.എസ്.ചെറിയാൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഗായകൻ മാത്യു ജോൺ, ഏബൽ മാത്യു എന്നിവർ ഡോ.ഏഴംകുളം സാംകുട്ടി എഴുതിയ ഗാനങ്ങൾ ആലപിച്ചു.
സ്റ്റെർല ലൂക്ക്, സി.വി.വടവന, സാംകുട്ടി ചാക്കോ നിലമ്പൂർ, പാസ്റ്റർ എബ്രഹാം മാത്യു, ജോജി ഐപ്പ് മാത്യൂസ്, സജി നടുവത്ര, വിജോയ് സ്കറിയ പെരുമ്പെട്ടി, ജയ് തോമസ് മാലിയിൽ എന്നിവർ പ്രസംഗിച്ചു. യുഎസിലെ ലൂസിയാനയിൽ കഴിഞ്ഞ ദിവസം അന്തരിച്ച ഡോ ഏഴംകുളം സാംകുട്ടിയുടെ സംസ്‌കാരം ശനിയാഴ്ച്ച അവിടെ നടക്കും.
Advertisement




























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































