ഐപിസി നോർത്ത് അമേരിക്ക ഈസ്റ്റേൺ റീജിയനു പുതിയ ഭാരവാഹികൾ
ന്യൂയോർക്ക്: ഐപിസി നോർത്ത് അമേരിക്ക ഈസ്റ്റേൺ റീജിയൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ ഡോ. ഇട്ടി എബ്രഹാം (പ്രസിഡൻ്റ്), പാസ്റ്റർ ജേക്കബ് ജോർജ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ജോൺസൻ എബ്രഹാം (സെക്രട്ടറി), ബ്ലസൻ ജോയ് (ജോ. സെക്രട്ടറി), ജോസ് പന്തളം (ട്രഷറാർ) എന്നിവരാണ് ഭാരവാഹികൾ.
ഡോ.ഇട്ടി എബ്രഹാം മികച്ച ഗ്രന്ഥകാരനും എഴുത്തുകാരനുമാണ്. ഗുഡ്ന്യൂസിലൂടെ നിരവധി ഈടുറ്റ ലേഖനങ്ങളും ബൈബിൾ പഠനങ്ങളും രചിച്ചിട്ടുണ്ട്. ഗുഡ്ന്യൂസ് ന്യൂയോർക്ക് റീജിയൻ ചാപ്റ്ററിൻ്റെ മുഖ്യഭാരവാഹിയും ഐപിസി ഫാമിലി കോൺഫറൻസിൻ്റെയും പിസിനാക്കിൻ്റെയും മുഖ്യ പ്രവർത്തകരിലൊരാളാണ്.
വർഷങ്ങളായി പാസ്റ്റർ ജോസഫ് വില്യംസിൻ്റെ റീജിയൻ പ്രസിഡൻ്റായി സ്തുത്യർഹമായ വിവിധ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്തു വന്നിരുന്ന അമേരിക്കയിലെ പ്രമുഖ റീജിയനുകളിൽ ഒന്നാണ് ഐപിസി നോർത്ത് അമേരിക്ക ഈസ്റ്റേൺ റീജിയൻ.
Advt


