ഉത്ക്കണ്‌ഠകൾ ദൈവകരങ്ങളിൽ സമർപ്പിക്കുക: സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ്
ബെംഗളൂരു: ഉത്ക്കണ്‌ഠകൾ ദൈവ കരങ്ങളിൽ സമർപ്പിച്ച് ജീവിക്കുന്നതാണ് ക്രൈസ്തവ ജീവിത ശൈലിയെന്ന് ഐപിസി വുമൺസ് ഫെലോഷിപ്പ് പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ് പ്രസ്താവിച്ചു.
ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷനോടനുബന്ധിച്ച് നടന്ന വുമൺസ് ഫെലോഷിപ്പ് വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു.
ആശകളും പ്രയാസങ്ങളും ജീവിതത്തിൽ ഉണ്ടാകില്ലെന്ന് തിരുവചനം പറയുന്നില്ല. മറിച്ച് അവയെ ദൈവസന്നിധിയിൽ സമർപ്പിച്ച് ആയാസരഹിതമായ ജീവിതം നയിക്കുകയാണ് വേണ്ടതെന്നും സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ് പറഞ്ഞു.
സിസ്റ്റർ കാരൾ ഇടിച്ചെറിയയും പ്രസംഗിച്ചു. കർണാടകയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അക്കാഡമിക്ക് എക്സലൻസി അവാർഡും വിധവകളായ 10 സഹോദരിമാർക്ക് ധനസഹായവും സമ്മേളനത്തിൽ നൽകി.
കർണാടക ഐപിസി വുമൺസ് ഫെലോഷിപ്പ് എക്സിക്യൂട്ടിവ് ഭാരവാഹികൾ
പകൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർമാരായ ജിജോയ് മാത്യു, പി.പി. ജോസഫ്, വർഗീസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ബിജു മാത്യു, വി.പി.ജോസ് എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർ കെ.കെ.സാജൻ അധ്യക്ഷത വഹിച്ചു. കൺവൻഷനിൽ പാസ്റ്റർമാരായ കെ.വി.ജോസ്, വർഗീസ് മാത്യു, പി.സി.ചെറിയാൻ, പാസ്റ്റർ ഡോ. അലക്സ് ജോൺ, കന്നട പ്രഭാഷകനായ പാസ്റ്റർ വിൻസൻ്റ് അമൽദാസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ടൈറ്റസ് ചാക്കോ മൈസൂരു നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.
ഇന്ന് ശനി രാവിലെ 8 മുതൽ 9.30 വരെ ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം.
ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും.
സമാപന ദിവസമായ ഫെബ്രു. 1 ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷൻ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും സമാപിക്കും.
കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നും കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് താമസം, ഭക്ഷണം, വാഹനസൗകര്യം തുടങ്ങി വിപുലമായ ഒരുക്കങ്ങൾ നൽകി വരുന്നു.
ജനറൽ കൺവീനർ പാസ്റ്റർ കെ.വി. ജോസ് , ജോയിൻറ് കൺവീനർമാരായ പാസ്റ്റർ ജിജോയ് മാത്യു, ബിജു എം .പാറേൽ , പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോർജ് ഏബ്രഹാം, ഐപിസി എക്സിക്യൂട്ടിവ് അംഗങ്ങളായ സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ , ജോയിൻ്റ് സെക്രട്ടറി പി .പി . പോൾസൺ, ട്രഷറർ സജി പാറേൽ എന്നിവർ നേതൃത്വം നൽകുന്നു.
വാർത്ത: ചാക്കോ കെ. തോമസ്, ബെംഗളൂരു


