ഐപിസി ഒഡിഷ സ്റ്റേറ്റ് കൺവെൻഷനു അനുഗ്രഹ സമാപ്തി
ഭുവനേശ്വർ: വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഐപിസി ഒഡിഷ സ്റ്റേറ്റ് 59 മതു കൺവെൻഷനു അനുഗ്രഹ സമാപ്തി. ഡിസം. 3 ന് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.ഡി ബാബു ഉദ്ഘാടനം ചെയ്തു. 19 വർഷത്തിനു ശേഷമാണ് ഐപിസി സ്റ്റേറ്റ് കൺവർഷൻ വീണ്ടും സംഘടിപ്പിച്ചത്. പാസ്റ്റർ സണ്ണി കുര്യൻ കേരള, പാസ്റ്റർ ദിലീപ് നാഗ്, റവ. അജയ് ബെഹറ, പാസ്റ്റർ ജോൺ മത്തായി, പാസ്റ്റർ ബാബു പി ജോൺ, പാസ്റ്റർ സി എൽ ജോണി എന്നിവർ മുഖ്യ പ്രസംഗകരായിരുന്നു.

പാസ്റ്റർ കെ മോഹനൻ, പാസ്റ്റർ ബിധാൻ ചന്ദ്ര ഹാത്തി, പാസ്റ്റർ സന്തോഷ് കുമാർ മാജി, പാസ്റ്റർ ഏലിയോ ബാഗ്, പാസ്റ്റർ കൻഡ്രാഹ് നായക്ക്, പാസ്റ്റർ ബിരേന്ദ്രർ സാസ്മൽ, പാസ്റ്റർ ദേവദത്തു പാനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ശുശ്രൂഷക സമ്മേളനം, സഹോദരി സമാജം, PYPA, കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക മീറ്റിംഗുകൾ ഇതോടൊപ്പം നടന്നു. പാസ്റ്റർ സത്യ നാരായണ, ഇവാ. അജിത്ത് ജോൺ, ഇവാ. മാത്യു നായിക്ക്, ആൻസൺ മാത്യു എന്നിവർ ഭാഷന്തരം നടത്തി.
ഒഡിയ- ഇംഗ്ലീഷ് ഭാഷകളിൽ പാസ്റ്റർ വി.ഡി ബാബു എഴുതിയ ഇന്ത്യ പെന്തെക്കോസ്തു ദൈവസഭയുടെ ചരിത്രം, ശുശ്രൂഷക സഹായി എന്നിവ പ്രകാശനം ചെയ്തു.
ഐപിസി ഒഡിഷ സ്റ്റേറ്റിന്റെ 60 ആം വാർഷിക കൺവെൻഷൻ 2026 സെപ്റ്റംബർ 3 മുതൽ 6 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Advt.





















