ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ പിന്നിട്ട് 'ബിനോയ് ചാക്കോ ഓഡിയോ ബൈബിള്‍'
കോട്ടയം: ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ പിന്നിട്ട് 'ബിനോയ് ചാക്കോ ഓഡിയോ ബൈബിള്‍' കൂടുതല്‍ ജനകീയവും സ്വീകാര്യവുമാകുന്നു. മലയാളികളുടെ പ്രിയഗായകന്‍ ബിനോയ് ചാക്കോയുടെ മധുരോദാരമായ ശബ്ദത്തില്‍ വിശുദ്ധ വേദപുസ്തകം ശ്രവിക്കാനാവുമെന്നതാണ് 'ബിനോയ് ചാക്കോ ഓഡിയോ ബൈബിളി'ന്‍റെ പ്രധാന പ്രത്യേകത. ബൈബിള്‍ ശ്രവണം മികച്ചതാക്കാന്‍ പ്രശസ്ത സംഗീത സംവിധായകരുടെ പശ്ചാത്തല സംഗീതവും വായനയ്ക്കോപ്പമുണ്ട്.
2023 നവംബറിലാണ് ബിനോയ് ചാക്കോ ഓഡിയോ ബൈബിള്‍ കോട്ടയത്ത് റിലീസ് ചെയ്തത്. ബിഷപ്പ് സാബു മലയില്‍ കോശി, വി.ഡി.സതീശന്‍, സുവി ജോണ്‍ പി. തോമസ്, സുവി ജോയി ജോണ്‍, പാസ്റ്റര്‍ രാജു പൂവക്കാല, സുവി ചാള്‍സ് ജോണ്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രകാശനം.
ഒരു വര്‍ഷംകൊണ്ടാണ് പുതിയ നിയമവും സങ്കീര്‍ത്തനവും സദൃശ്യവാക്യവും റെക്കോര്‍ഡ് ചെയ്ത് പെന്‍ഡ്രൈവിലും യൂട്യൂബിലുമാണ് ലഭ്യമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും.
അര്‍ഹരായവര്‍ക്ക് സൗജന്യമായി ഓഡിയോപ്ലയര്‍ വിതരണം ചെയ്ത് ദൈവവചനം എല്ലാവരിലേക്കും എത്തിക്കുകയാണ് 'ബിനോയ് ചാക്കോ ഓഡിയോ ബൈബിളിന്‍റെ അണിയറപ്രവര്‍ത്തകര്‍. പഴയനിയമവും പുതിയനിയമവും ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണ ബൈബിളിന്‍റെ പ്രകാശനം മെയ്മാസത്തില്‍ നടക്കും.
സൗജന്യ ഡൗൺലോഡ് ലിങ്കുകൾ: https://qrco.de/BCAB
https://binoychackoministries.com/ വെബ്‌സൈറ്റിലും ലഭ്യമാണ്.
ഓഡിയോ പ്ലയറിനെ കുറിച്ചും കൂടുതൽ വിവരങ്ങൾക്ക്: +91 81292 22300
Advt.
ആവശ്യമുണ്ട്
വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ.
ഫോൺ: 99612 21377










































Advt.
























