ഐപിസി കോന്നി സെൻ്റർ കൺവൻഷൻ ഫെബ്രു.4 മുതൽ
കോന്നി: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കോന്നി സെൻ്റർ 22-ാം മത് കൺവൻഷൻ ഫെബ്രുവരി 4 മുതൽ 8 വരെ കോന്നി ആനകുത്തി ബെഥേൽ സഭാ ഗ്രൗണ്ടിൽ നടക്കും.
കോന്നി സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാറിൻ്റെ അദ്ധ്യക്ഷതയിൽ സെൻ്റർ സ്പോൺസർ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം ഈശ്ശോ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് തോമസ്, പി.സി.ചെറിയാൻ, തോമസ് ഫിലിപ്പ് വെൺമണി, റ്റി.ജെ സാമുവേൽ, പി.എം ശാമുവേൽ, സാബു ശാമുവേൽ, ഡോ.വർക്കി ഏബ്രഹാം കാച്ചാണത്ത് (ഐപിസി ജനറൽ ജോയിൻ സെക്രട്ടറി), സിസ്റ്റർ മേഴ്സി ജേകബ് എന്നിവർ ദൈവവചനം പ്രസംഗിക്കും.
ഫെബ്രുവരി 6 (വെള്ളി) രാവിലെ 10 മുതൽ വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) വാർഷിക സമ്മേളനവും, ഫെബ്രുവരി 7 (ശനി) പകൽ 10 മുതൽ സൺഡേസ്കൂൾ, പിവൈപിഎ വാർഷിക സമ്മേളനവും ഫെബ്രുവരി 8 ഞായർ രാവിലെ 8 മുതൽ സംയുക്ത ആരാധനയും നടക്കും. പാസ്റ്റർ സാംകുട്ടി ജോൺ തിരുവത്താഴ ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. സംഗീത ശുശ്രൂഷകൾക്ക് എക്സോൾട്ട് ,അടൂർ നേതൃത്വം നൽകും.
സെൻ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.സി ശാമുവേൽ, സെക്രട്ടറി സുജേഷ്.പി.സാം ജോയിൻ സെക്രട്ടറി സി കെ.ശമുവേൽ, ട്രഷറർ വി.എം.ജോൺ വല്യത്ത് എന്നിവർ നേതൃത്വം നൽകും.
പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ ചെറിയാൻ ജോൺ, ഷിൻ്റോ വി തോമസ് എന്നിവർ പ്രവർത്തിക്കുന്നു.


