വൺ റുപ്പി ചലഞ്ചിലൂടെ പ്രാവർത്തികമാക്കുന്നത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ: പാസ്റ്റർ തോമസ് ഫിലിപ്പ്

വൺ റുപ്പി ചലഞ്ചിലൂടെ പ്രാവർത്തികമാക്കുന്നത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ: പാസ്റ്റർ തോമസ് ഫിലിപ്പ്
സോഷ്യൽ വെൽഫെയർ ബോർഡിൻ്റെ വൺറുപ്പി ബോക്സ് പാസ്റ്റർ തോമസ് ഫിലിപ്പ് പാസ്റ്റർ ജസ്റ്റിൻ കായംകുളത്തിനു നല്കുന്നു. സെന്റർ സെക്രട്ടറി പാസ്റ്റർ സാംജി , വൈസ് ചെയർമാൻ ജോസ് ജോൺ എന്നിവർ സമീപം

മാവേലിക്കര ഈസ്റ്റ് സെന്ററിൽ സോഷ്യൽ വെൽഫെയർ ബോർഡ് വൺ റുപ്പി ചലഞ്ചിന് തുടക്കമായി

 

കുമ്പനാട്: വൺ റുപ്പി ചലഞ്ചിലൂടെ സോഷ്യൽ വെൽഫെയർ ബോർഡ് പ്രാവർത്തികമാക്കുന്നത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണെന്നു മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ഫിലിപ്പ് പറഞ്ഞു. മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രൂഷകന്മാരുടെ മീറ്റിങ്ങിൽ വൺ റുപ്പി ചലഞ്ച് പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിധവകളായ പാസ്റ്റർമാരുടെ ഭാര്യമാർക്കുള്ള സഹായം, ചികിത്സാ സഹായം, ഡയാലിസിസ് ചികിത്സാ സഹായം, സാമ്പത്തികശേഷി കുറഞ്ഞ ശുശ്രൂഷകന്മാർക്കുള്ള പെൻഷൻ, ഗ്രൂപ്പ് ഫാമിങ് നടന്നു വരുന്നതായും മറ്റു വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം വിവരിച്ചു. സെന്റർ സെക്രട്ടറി പാസ്റ്റർ സാംജി അധ്യക്ഷത വഹിച്ചു. പാസ്റ്റർ തോമസ് എബ്രഹാം ആരാധനയ്ക്ക് നേതൃത്വം നൽകി. 

 ഐപിസി സ്റ്റേറ്റ് കൗൺസിലിൻ്റെ കീഴിൽ സജി മത്തായി കാതേട്ട് (ചെയർമാൻ), ബേസിൽ അറയ്ക്കപ്പടി ( സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോ.സെക്രട്ടറി), ജോബി ഏബ്രഹാം (ട്രഷറർ), ഡേവിഡ് സാം (സ്റ്റേറ്റ് കോർഡിനേറ്റർ) എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റിയാണ് ഐപിസി സോഷ്യൽ വെൽഫെയർ ബോർഡിൻ്റെ പ്രർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.

Advertisement