ഹെവൻലി ആർമീസ് പാസ്റ്റേഴ്സ് സെമിനാർ മെയ് 6 മുതൽ

ഹെവൻലി ആർമീസ് പാസ്റ്റേഴ്സ് സെമിനാർ മെയ് 6 മുതൽ

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് ആഭിമുഖ്യത്തിൽ  മെയ് 6 - 7 തീയതികളിൽ ബണ്ണാർഗട്ടെ സയോൺ  മിറാക്കിൾ ഹാർവെസ്റ്റ് ചർച്ച് ഹാളിൽ പാസ്റ്റേഴ്സ് സെമിനാർ ( ശുശ്രൂഷക സമ്മേളനം)  നടക്കും.
ഐപിസി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാത്യൂ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജെറിൾ ചെറിയാൻ (ദോഹ) പ്രസംഗിക്കും. 

6 ന് രാവിലെ 9 മുതൽ രാത്രി 9വരെയും 7 ന് രാവിലെ 5 മുതൽ  വൈകിട്ട് 5.30 വരെയും നടക്കുന്ന സമ്മേളനത്തിൽ വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കൾ പങ്കെടുക്കും.

 ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ  സന്തോഷ് കുമാർ , എം. ജോർജ് , സണ്ണി സി.എച്ച്, തോമസ് ഗൗഡ  എന്നിവർ നേതൃത്വം നൽകും.