വാഹനാപകടം: ഇടക്കാട് ഏജി സഭാംഗം ജെസ്സി സണ്ണി (55) മരണമടഞ്ഞു

വാഹനാപകടം: ഇടക്കാട് ഏജി സഭാംഗം ജെസ്സി സണ്ണി (55) മരണമടഞ്ഞു

വാർത്ത: പാസ്റ്റർ ഷിബു ജോൺ അടൂർ 

കുന്നത്തൂർ: പത്തനാപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ ഇടക്കാട് ഏ ജി സഭാംഗമായ ജെസ്സി സണ്ണിക്ക് (55) ദാരുണാന്ത്യം.

ഇടക്കാട് സ്വദേശിയായ ജെസ്സി രാവിലെ ബന്ധു വീട്ടിലേക്കു പോകുമ്പോൾ പിറകിൽ നിന്നും ടോറസ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ് സണ്ണി ഗൾഫിൽ വച്ച് ഒരു അപകടത്തിൽ വർഷങ്ങൾക്കു മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു.

മക്കൾ: സിജോ, സ്റ്റെഫി.

കൂടുതൽ വിവരങ്ങൾ പിന്നീട്.