റവ.ഷാജി കെ.ഡാനിയേലിന് ഡോക്ടറേറ്റ്

റവ.ഷാജി കെ.ഡാനിയേലിന് ഡോക്ടറേറ്റ്

ടെക്സാസ് : അഗാപ്പെ ചർച്ച് അന്തർദേശീയ ജനറൽ ഓവർസീയറായ റവ.ഷാജി കെ.ഡാനിയേലിന് അമേരിക്കയിലെ ടൽസാ, ഒക്കലഹോമയിൽ പ്രവർത്തിക്കുന്ന വിസ്ഡം യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിള്‍ ജ്ഞാനത്തിൽ (Doctorate in Biblical Wisdom) ഡോക്ടറേറ്റ് ബിരുദം ലഭിച്ചു.

ലോകമെമ്പാടുമുള്ള അഗാപ്പെ ചർച്ച് ശൃംഖലക്ക് നേതൃത്വം നൽകുന്ന റവ. ഷാജി കെ. ഡാനിയേൽ അനേകം ശുശ്രൂഷകൾക്കും ആത്മീയ പരിശീലനങ്ങൾക്കും നേതൃത്വം നൽകിവരുന്നു. മികച്ച സുവിശേഷ പ്രഭാഷകനായ ഇദ്ദേഹം ഗായകനും, നിരവധി ക്രിസ്തീയ ഗാനങ്ങൾ രചിക്കുകയും, ഈണം നൽകുകയും ചെയ്തിട്ടുണ്ട്. അഗാപ്പെ ബൈബിൾ കോളേജ് തുടങ്ങി വൈവിധ്യമാർന്ന പ്രേക്ഷിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Advt.

Advt.