ഐപിസി ഒഡീഷ സ്റ്റേറ്റിനു പുതിയ ഭരണസമിതി
ഭുവനേശ്വർ: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) ഒഡീഷ സ്റ്റേറ്റ് 2026 - 2029 പ്രവർത്തന വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.

പാസ്റ്റർ ബിജു മാത്യുവാണ് പുതിയ സ്റ്റേറ്റ് പ്രസിഡന്റ്. പാസ്റ്റർ തോമസ് സാമുവൽ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഷാജി സേവ്യർ (സെക്രട്ടറി), പാസ്റ്റർ പ്രദീപ് നാഗ് (ജോയിന്റ് സെക്രട്ടറി), ബ്രദർ സഞ്ജയ് ലിമ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ സഭയുടെ പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.





