ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ചിന്റെ ഉപവാസ പ്രാർത്ഥന ഒക്ടോ. 23 മുതൽ
ബെഡ്ഫോർഡ് (യു.കെ): ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ച് ബെഡ്ഫോർഡ് സഭയുടെ ആഭിമുഖ്യത്തിൽ സംയുക്ത ഉപവാസ പ്രാർത്ഥനയും സഭായോഗവും ഒക്ടോബർ 23 വെള്ളി മുതൽ 25 ഞായർ വരെ ബെഡ്ഫോർഡ് ഹോസ്പിറ്റലിന് സമീപമുള്ള കാൾഡ്വെൽ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.
ഒക്ടോബർ 23 ന് വൈകിട്ട് 6 മുതൽ 9 വരെയും 24 ന് രാവിലെ 10.30 മുതൽ രാത്രി 9 വരെയും ബെഡ്ഫോർഡ്, ഹേമൽ ഹെംസ്റ്റഡ്, സ്ക്കതോർപ്, ലെയിറ്റൻ, ക്ലാക്റ്റൻ ഓൺ സീ എന്നി സഭകളുടെ സംയുക്ത ഉപവാസ പ്രാർത്ഥനയും 25 ന് രാവിലെ 8.30 മുതൽ 11 വരെ സഭായോഗവും നടക്കും.
വിവരങ്ങൾക്ക് പാസ്റ്റർമാരായ ജെഫി ജോർജ്, എബിൻ തങ്കച്ചൻ, റോബിൻ വർഗീസ് എന്നിവർ നേതൃത്വം നൽകും.
Venue: Cauldwell Community Centre, 48 - 51 Althorpe St, Bedford. MK42 9HF

Advertisement



































