മോർണിംഗ് പ്രയർ ക്ലബ്‌ സുവനീർ പ്രകാശനം ചെയ്തു


മോർണിംഗ് പ്രയർ ക്ലബ്‌ സുവനീർ പ്രകാശനം ചെയ്തു
ad
ad
ad

ഹൈദരാബാദ്: ആറിൽ പരം വർഷങ്ങളായി നടന്നുവരുന്ന ഇന്ത്യയുടെ 28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ദൈവദാസന്മാരുടേയും സഹോദരന്മാരുടേയും ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയായ മോർണിംഗ് പ്രയർ ക്ലബ്ബിന്റെ സുവനീർ ഒക്ടോ.14 ന് തിരുവനന്തപുരം ജുഹാനോൻ മാർത്തോമാ സെന്ററിൽ  നടന്ന MPC യുടെ അഞ്ചാമത് നാഷണൽ കോൺഫറൻസിന്റെ കൺവെൻഷൻ വേദിയിൽ  പാസ്റ്റർ സജി മത്തായി, സുവനീറിന്റെ കോപ്പി പാസ്റ്റർ വെസ്ലി വർഗീസിന് നൽകി പ്രകാശനം ചെയ്തു.

പാസ്റ്റർമാരായ അനിൽ കെ സാം  (ഹൈദരാബാദ് ), അനിയൻ സമുവൽ (ഡൽഹി), ബ്രദർ ശാന്തകുമാർ (ഹൈദരാബാദ്), പാസ്റ്റർ ജോസ് പൊടിയൻ (അടൂർ )എന്നിവരെ കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ദൈവദാസന്മാർ പങ്കെടുത്തു.