കുമളി ഐക്യ കൺവൻഷൻ ഡിസം.26 മുതൽ
കുമളി: ബേർശേബ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കുമളി ഐക്യ കൺവൻഷൻ ഡിസംബർ 26 വെള്ളി മുതൽ 28 ഞായർ വരെ കുമളി ചെളിമട ഒന്നാം മൈൽ ബൈപ്പാസ് റോഡരികിൽ തയ്യാറാക്കപ്പെട്ടിരിക്കുന്ന പന്തലിൽ നടക്കും. ദിവസവും വൈകുന്നേരം 5 30 മുതൽ 9 വരെ പൊതുസമ്മേളനം നടക്കും.
കുമളിയിലെ ഉപദേശ ഐക്യമുള്ള വേർപെട്ട ദൈവസഭകളുടെ സമ്മേളനമാണിത. പാസ്റ്റർമാരായ കെ. ജെ തോമസ് കുമളി, എബി എബ്രഹാം പത്തനാപുരം, റെജി മാത്യു കുമ്പനാട് എന്നിവർ പ്രസംഗിക്കും. കെ.പി രാജന്റെ നേതൃത്വത്തിലുള്ള മലയാള ക്രൈസ്തവ രംഗത്തെ അനുഗ്രഹീത സംഗീതജ്ഞർ വിവിധ വാദ്യോപകരണങ്ങളുടെ പശ്ചാത്തലത്തിൽ അണിനിരക്കുന്ന ബേർശേബ വോയിസ് കോട്ടയം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സംഗീതത്തിലൂടെയും സന്ദേശത്തിലൂടെയും സുവിശേഷം എത്തിക്കുക എന്ന ലക്ഷ്യമാണ് ഐക്യ കൺവെൻഷന് ഉള്ളതെന്ന് സംഘാടകർ അറിയിച്ചു.
വാർത്ത: സന്തോഷ് ഇടക്കര


