യുപിഎഫ് കുന്നംകുളം കൺവെൻഷൻ റിവൈവൽ  ജനു. 30മുതൽ

യുപിഎഫ് കുന്നംകുളം കൺവെൻഷൻ റിവൈവൽ  ജനു. 30മുതൽ

കുന്നംകുളം: കുന്നംകുളത്തും പരിസരപ്രദേശങ്ങളിലും ഉള്ള പെന്തെക്കോസ്‌ത്‌ സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ്  പെന്തെക്കോസ്‌ത്‌ ഫെല്ലോഷിപ്പിന്റെ 44 മത് വാർഷിക കൺവെൻഷൻ റിവൈവൽ ജനു.30 മുതൽ ഫെബ്രു.1വരെ നടക്കും.

കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള സുവാർത്താ നഗറിൽ നടക്കുന്ന കൺവെൻഷൻ യുപിഎഫ് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ കെ.കെ. കുരിയാക്കോസ് ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ടു 6 ന് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ എബി എബ്രഹാം, റെജി ചെക്കുളം, വർഗ്ഗീസ് എബ്രഹാം, അജീഷ് മാത്യു, എന്നിവർ പ്രസംഗിക്കും.

ശനി രാവിലെ 10.30 ന് നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ സുജ അനീഷ് സന്ദേശം നൽകും. ഞായർ രാവിലെ 9:30 ന് നടക്കുന്ന സംയുക്ത സഭായോഗത്തിൽ പാസ്റ്റർ കെ.ഒ തോമസ് മുഖ്യസന്ദേശം നൽകും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ 15-മത് മെഗാ ബൈബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനവിതരണം നടക്കും.

യുപിഎഫ് ക്വയർ ഗാനങ്ങൾ ആലപിക്കും. വിവിധ സഭാ സംഘടനാ നേതാക്കൾ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും. യുപിഎഫ് വൈസ് പ്രസിഡന്റ് പാസ്റ്റർ വിജോഷ് കുണ്ടുകുളം, ജനറൽ സെക്രട്ടറി  ജോബിഷ് ചൊവ്വല്ലൂർ, ട്രഷറർ  പി ആർ ഡെന്നി, പബ്ലിസിറ്റി കൺവീനർ ഷിജു പനക്കൽ എന്നിവർ നേതൃത്വം നൽകും.