ഐപിസി സീയോൻ വെള്ളിയറ ശതാബ്ദിയുടെ അഭിമാനസാക്ഷ്യം
തയാറാക്കിയത്
പാസ്റ്റർ മനോജ് മാത്യു ജേക്കബ് (ശതാബ്ദി പ്രൊജക്റ്റ് എഞ്ചിനീയർ)
1924ൽ ആരംഭിച്ച ഇന്ത്യാ പെന്തെക്കോസ്‌തു ദൈവസഭയുടെ ആദ്യകാല സഭകളിൽ ഒന്നാണ് ഐപിസി സീയോൻ വെളളിയറ സഭ. ഐപിസി റാന്നി വെസ്റ്റ് സെന്ററിന്റെ ഭാഗമായ ഈ മിഷനറി പ്രാദേശിക സഭ ക്രി സ്‌വഹനത്തിന്റെ ശതാബ്ദിയെന്ന സുവർണനാഴികക്കല്ല് പിന്നിട്ടിരിക്കു ന്നു. ഈ സഭ, കഴിഞ്ഞ ഒരു വർഷ ത്തിലധികമായി ആത്മീയ, പ്രേഷിത, ജീവകാരുണ്യ, സാമൂഹിക പ്രവർത്ത നങ്ങളുടെ അകമ്പടിയോടെ ഈ ചരിത്രനേട്ടത്തെ അവിസ്‌മരണീയമാക്കി.
വിസിപിയുടെ ആരംഭവും ഔപചാരിക ഉദ്ഘാടനവും
വെള്ളിയറ സെന്റിനറി പ്രോജക്ട് (വിസിപി) എന്ന ശതാബ്ദി പദ്ധതി 2023 ഏപ്രിൽ മാസത്തിൽ പ്രവർത്തനമാരംഭിച്ചു. ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 2024 ജനുവരി 26ന് (വെള്ളിയാഴ്‌ച) ഉച്ചതിരിഞ്ഞ് 3 മണിക്ക് സഭാഹാളിൽ നടന്നു. സഭാ ശുശ്രൂഷകൻ പാ. സുരേഷ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ, ഐപിസി റാന്നി വെസ്റ്റ് സെന്റർ ശു ശ്രുഷകൻ പാ. സി.സി. എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ബഹു. പത്തനംതിട്ട എം.പി. ആന്റോ ആന്റണി, ഐപിസി ജനറൽ ജോ. സെക്രട്ടറി ഡോ. വർക്കി എബ്രഹാം കാച്ചാണത്ത്, മറ്റ് രാഷ്ട്രീയ, സാമൂഹി ക നേതാക്കളും പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായ ജീവകാരു ണ്യ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായ തയ്യൽമെഷീൻ, വിവാഹസഹായം, വൈദ്യസഹായം, ഭവന അറ്റകുറ്റപ്പണികൾക്കുള്ള ധനസഹായം എന്നിവ വിതരണം ചെയ്തു.
കേരള സുവിശേഷ യാത്ര 2024

'സകല ജാതികളെയും എൻ്റെ ശിഷ്യരാക്കുവിൻ' എന്ന കർത്താവി ൻ്റെ മഹാനിയോഗം ശിരസാ വഹിച്ച്, വിസിപിയുടെ ആഭിമുഖ്യത്തിൽ 2024 മെയ് 6 - 17 വരെ പന്ത്രണ്ട് ജില്ലകളി ലായി എഴുപതിലേറെ കവലകളിൽ സുവിശേഷപ്രസംഗവും ലഘുലേഖ വിതരണവും നടത്തി.
മദ്യം, മയക്കുമരുന്ന്, ആത്മഹത്യ എന്നിവയ്ക്കെതിരായ ബോധവത്കര ണവും 'യേശു ക്രിസ്‌തു ലോകത്തിന്റെ ഏക രക്ഷകൻ' എന്ന് ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന കേ രളത്തിന്റെ തെരുക്കോണുകളിൽ വിളി ച്ചുപറയാൻ കാരണമായി തീർന്ന ഈ യാത്ര പല വിധത്തിലും ശ്രദ്ധേയമായി.

മധ്യപ്രദേശ് അഭ്യാൻ 2024
2024 ഒക്ടോബറിൽ 'അഭ്യാൻ 2024' എന്ന പേരിൽ വിസിപിയുടെ നേതൃ ത്വത്തിൽ മധ്യപ്രദേശിലെ ഇൻഡോർ, ഭോപ്പാൽ, ദമോഹ്, സാഗർ, സുൽത്താൻ പൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പതിനാറുദിവസം നീണ്ട സുവിശേഷ യാത്ര നടന്നു.
നേതൃത്വം നൽകിയവർ:
പാ. സണ്ണി ഫിലിപ്പ് (ഐപിസി എം.പി. സ്റ്റേറ്റ് പ്രസിഡന്റ്)
പാ. റെജി ഫിലിപ്പ് (സ്റ്റേറ്റ് ഇവാ ഞ്ചലിസം ബോർഡ് ഡയറക്ടർ)
പാ. സുരേഷ് മാത്യു (വിസിപി ജനറൽ കൺവീനർ)
ശതാബ്ദി ഐക്യമഹായോഗം
2024 സെപ്റ്റംബർ 15 17 വരെ അയിരൂർ മേഖലയിൽ ശതാബ്ദി ഐ ക്യ മഹായോഗം നടന്നു. സീയോൻ സഭയ്ക്കൊപ്പം, പ്ലാങ്കമൺ, തീയാടി ക്കൽ, പൂവന്മല എന്നീ സ്ഥലങ്ങളി ലെ മുപ്പതോളം സഭകളും, ഐപിസി റാന്നി വെസ്റ്റ് സെന്ററും, ഗെത്മന ഗോസ്പൽ മിനിസ്ട്രിയും സഹകരിച്ചു.
വചനശുശ്രൂഷക്ക് നേതൃത്വം നൽകിയവർ:
പാ. പ്രിൻസ് തോമസ്, റാന്നി
പാ. അനീഷ് കൊല്ലം
പാ. രാജു ആനിക്കാട്
സി. ഗീതമ്മ സ്റ്റീഫൻ
സി. റാണി എബ്രഹാം
ഇവാ. ഇമ്മാനുവൽ കെ.ബി.യും
ഐണോസ് ക്രിസ്ത്യൻ ബാൻഡും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. യൂത്ത് എംപവർമെന്റ്, സോദരി ദർശനം, മുൻ ശുശ്രൂഷകരെ ആദ രിക്കൽ തുടങ്ങിയ പരിപാടികളും നടക്കുകയുണ്ടായി.
പ്രത്യേക പദ്ധതികളും സഹായങ്ങളും

നാല് പെൺകുട്ടികളുടെ വിവാഹ ങ്ങൾക്കുള്ള മുഴുവൻ സാമ്പത്തിക ക്രമീകരണം.
ഉത്തരേന്ത്യയിൽ രണ്ട് സഭാ ഹാളുകളുടെ നിർമാണം.
നിരവധി വീടുകൾക്ക് അറ്റകുറ്റപ്പ ണികൾക്കാവശ്യമായ (പുനരുദ്ധാ രണധന) ധനസഹായം
14 കുട്ടികളുടെ പ്രൊഫഷണൽ കോഴ്സുകളിലേക്ക് വിദ്യാഭ്യാസ സഹായം
കാൻസർ ബാധിതർ അടക്കമുള്ള രോഗികൾക്ക് വൈദ്യ സഹായം.

പദ്ധതിയുടെ സമാപനം
2025 ജനുവരി 11-ന് പാ. സുരേഷ് മാത്യുവിന്റെ അധ്യക്ഷതയിൽ പദ്ധതി സമാപനസമ്മേളനം നടത്തി.
മുഖ്യാതിഥികൾ:
പാ. കെ.സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്)
ബഹു. റാന്നി എംഎൽഎ പ്രമോദ് നാരായൺ
ഐപിസി റാന്നി വെസ്റ്റ് സെന്റർ ശുശ്രൂഷകൻ, സെന്ററിലെ ദൈവദാസൻമാർ

2025 ജൂൺ 14-ന് ഐപിസി റാന്നി വെസ്റ്റ് സെൻറർ മാസയോഗത്തിൽ ശതാബ്ദി സ്മരണിക പ്രകാശനം ചെയ്തു. EMET എന്ന പേരിൽ അറിയപ്പെടുന്ന സുവനിയറിന്റെ ആദ്യ കോപ്പി സെന്റർ ശുശ്രൂഷകൻ പാ. സി.സി. എബ്രഹാ മിന് നൽകിയതോടുകൂടി ഒരു വർഷം നീണ്ടുനിന്ന വെള്ളിയറ സീയോൻ ഐ പിസി സഭയുടെ ശതാബ്ദി പദ്ധതിക്ക് അനുഗ്രഹീത സമാപനം കുറിച്ചു.
Advertisement

































































