പാസ്റ്റർ ഏബ്രഹാം ലൂക്കോസ് (ജോയി - 79) നിര്യാതനായി
തിരുവല്ല: പെരിങ്ങര മഴുവൻചിരട്ടയിൽ പാസ്റ്റർ എബ്രഹാം ലൂക്കോസ് (ജോയ് പെരിങ്ങര - 79) നിര്യാതനായി. സംസ്കാരം പിന്നീട്.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൻ്റെ വിവിധ സഭകളായ കാരിക്കോട്(കോട്ടയം), ക്രാരിയേലി(പെരുമ്പാവൂർ),കുന്നം (റാന്നി),കരിപ്പുഴ,തെങ്ങണ, മറിയപ്പള്ളി, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിൽ സഭാശുശ്രൂഷ ചെയ്തിട്ടുണ്ട്.
ഭാര്യ: മറിയാമ്മ എബ്രഹാം.(അമ്മിണി,മാവേലിക്കര-മുട്ടം ആവണക്കുളത്ത് തറയിൽ കുടുംബാംഗം). മക്കൾ: ജോളി സ്റ്റാൻലി, ജിഷ ഷിനു, ജോമോൻ എബ്രഹാം, ബ്ലെസി എബ്രഹാം.
മരുമക്കൾ: സ്റ്റാൻലി ശമുവേൽ(ദുബായ്), ,ഷിനു ജോർജ് (ദുബായ്), സാനിയ കുര്യാക്കോസ്.
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ

