ആത്മീയ സംഗമം മാർച്ച് 1 മുതൽ മീനങ്ങാടിയിൽ
വയനാട് : മീനങ്ങാടി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 1, 2 തീയതികളിൽ മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഹാളിൽ ആത്മീയ സംഗമം നടക്കും. പാസ്റ്റർ കെ.ജെ. തോമസ് (കുമളി) പ്രസംഗിക്കും. മാർച്ച് 1 ഞായറാഴ്ച രാത്രി 6 മുതൽ 8.30 വരെയും മാർച്ച് 2 തിങ്കൾ രാവിലെ 10 മുതൽ 1 മണി വരെയും വൈകിട്ട് 6 മുതൽ 8.30 വരെയുമാണ് യോഗങ്ങൾ. എം.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ ബേബി വി. കുര്യാക്കോസ്, സെക്രട്ടറി പാസ്റ്റർ ഷിജു തങ്കച്ചൻ, പാസ്റ്റർ പ്രകാശ് സ്റ്റീഫൻ (രക്ഷാധികാരി) തുടങ്ങിയവർ നേതൃത്വം നൽകുന്നു.
Advertisement




































































































