' ക്രൈസ്തവരോടുള്ള അതിക്രമങ്ങൾ 500 ശതമാനം കൂടിയെന്ന് ' റിപ്പോർട്ട്


' ക്രൈസ്തവരോടുള്ള അതിക്രമങ്ങൾ 500 ശതമാനം കൂടിയെന്ന് ' റിപ്പോർട്ട്
ad
ad
ad

ചാക്കോ കെ തോമസ് ബാംഗ്ലൂർ

ന്യൂഡൽഹി: രാജ്യത്ത് പത്തുവർഷത്തിനിടെ ക്രൈസ്തവവിഭാഗങ്ങളോടുള്ള ആക്രമണങ്ങൾ 500 ശതമാനം വർധിച്ചെന്ന് ക്രൈസ്തവ അവകാശ സംഘടനയായ കൺസേൺഡ് ക്രിസ്ത്യൻ സിറ്റിസൺസ് ഓഫ് ഇന്ത്യ. 2014-ൽ 139 അക്രമ സംഭവങ്ങളുണ്ടായിരുന്നത് 2024-ൽ 843 അതിക്രമങ്ങളായി വർധിച്ചെന്ന് സംഘടന ഡൽഹിയിൽ പത്ര സമ്മേളനത്തിൽ ആരോപിച്ചു.

ad
ad
ad

വിവിധ സംസ്ഥാനങ്ങളിലായി 12 വർഷത്തിൽ ക്രൈസ്തവർക്കുനേരേ 4959 അതിക്രമ സംഭവങ്ങളുണ്ടായി.

ഈവർഷം സെപ്റ്റംബർ വരെ 579 അതിക്രമങ്ങളുണ്ടായി. അതിൽ 39 എണ്ണത്തിൽമാത്രമേ പോലീസ് എഫ്ഐആർ രജിസ്റ്റർചെയ്തിട്ടുള്ളൂ. 2014-2018 കാലയളവിൽ1052 അക്രമങ്ങളാണുണ്ടായിരു ന്നത്. 2019-'22 കാലയളവിൽ 62 ശതമാനം വർധനയോടെ 1711 അക്രമങ്ങളുണ്ടായി.

2023 മുതൽ 2025 വരെയുള്ള കാലയളവിൽ വീണ്ടും 28 ശതമാനം വർധനയുണ്ടായി. 2196 അക്രമസംഭവങ്ങളാണ് ഈ കാലയളവിലുണ്ടായതെന്നും സംഘടന ആരോപിച്ചു. കൂടുതൽ സംഘർഷങ്ങളുള്ള യുപി, ഛത്തീസ്‌ഗഢ്, തമിഴ്‌നാട്, കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്കുനേരേയുള്ളതിൽ 76.9 ശതമാനം അതിക്രമങ്ങളും. അതിൽത്തന്നെ 31 ശതമാനം അക്രമങ്ങൾ യുപിയിലും 22 ശതമാനം അക്രമങ്ങൾ ഛത്തീസ്ഗഢിലുമാണന്നും സംഘടന പത്ര സമ്മേളനത്തിൽ പറഞ്ഞു.

നവംബർ 29-ന് ദേശീയ ക്രൈ സ്തവസമ്മേളനം 2025 ഡൽഹി ജന്തർമന്തറിൽ സംഘടിപ്പിക്കുമെന്നും കൺസേൺഡ് ക്രിസ്ത്യൻ സിറ്റിസൺസ് ഓഫ് ഇന്ത്യ കൺവീനർ എ.സി. മൈക്കിൾ അറിയിച്ചു.

ad
ad
ad
ad
ad
ad
ad
ad
ad

Advt.