കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് മെഗാ ബൈബിൾ ക്വിസ്സ് ഡിസം. 27ന്
കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിൻ്റെ 15- മത് മെഗാ ബൈബിൾ ക്വിസ്സ് ഡിസം. 27ന് ശനി വൈകുന്നേരം 4 ന് ഓൺലൈനായി നടക്കും. 'ഒരു പുസ്തകം ഒരു പരീക്ഷ'എന്ന നിലയിലാണ് ഇപ്രാവശ്യത്തെ ക്വിസ്. 1കൊരിന്ത്യർ പുസ്തകമാണ് പാഠഭാഗമായിട്ടുള്ളത്. ബൈബിൾ ക്വിസ് സംബന്ധിച്ചുള്ള വിവരങ്ങൾ അതാത് സമയങ്ങളിൽ വാട്സാപ്പിലൂടെ ലഭ്യമാകും.
യഥാക്രമം 1,2,3 സ്ഥാനം നേടി വിജയികൾ ആകുന്നവർക്ക് 20000,15000,10000, രൂപ ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയും 4 മുതൽ 10 വരെ സ്ഥാനം നേടുന്നവർക്ക് 1000 രൂപ വീതവും ക്യാഷ് പ്രൈസ് നൽകും.
സഭാ,സംഘടന, മത, വ്യത്യാസമില്ലാതെ ഏതു പ്രായക്കാർക്കും ക്വിസ്സിൽ പങ്കെടുക്കാവുന്നതാണ്. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ബൈബിൾ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ നടത്തപ്പെടുക എന്ന് ചീഫ് എക്സാമിനർ പാസ്റ്റർ പ്രതീഷ് ജോസഫ് അറിയിച്ചു.
രജിസ്ട്രേഷൻ ഫീസ് 150 രൂപ. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും +91 8281563582 , +918606556907(whats app).
പാസ്റ്റർ കെ എം ഷിന്റോസ്, പാസ്റ്റർ കെ കെ കുര്യക്കോസ്, ജോബിഷ് ചൊവ്വല്ലൂർ, പാസ്റ്റർ സി.യു ജെയിംസ്, പാസ്റ്റർ ലാസ്സർ മുട്ടത്ത്, പി.ആർ.ഡെന്നി, ഷിജു പനക്കൽ, റോയ് പി സി, ടിജിൻ ജോൺ എന്നിവർ നേതൃത്വം നൽകും.


