ബഹ്റൈനിൽ 'ഗുഡ്ന്യൂസ് ഡേ' ജനു.1 ന്
മനാമ:: ബഹ്റൈനിലെ ഗുഡ്ന്യൂസ് ചാപ്റ്ററിൻ്റെ വാർഷിക സമ്മേളനം ' ഗുഡ്ന്യൂസ് ഡേ ' എന്ന പേരിൽ ജനുവരി 1 ന് വൈകിട്ട് 7 മുതൽ 9 വരെ സെഹലയിലുള്ള ഐ പി സി ബഥേൽ ചർച്ച് ഹാളിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് ബഹ്റൈൻ നാഷണൽ ഓവർസീയർ മുഖ്യാതിഥിയായിരിക്കും. ബഹ്റൈനിലെ എല്ലാ സഭാശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും.
ഗുഡ്ന്യൂസ് ക്വയറിൻ്റെ സംഗീത വിരുന്നും ഉണ്ടായിരിക്കും.

