കൊടുമൺ യുപിഫ്: മദ്യവിരുദ്ധ സന്ദേശ യാത്ര ജനു. 26ന്

കൊടുമൺ യുപിഫ്: മദ്യവിരുദ്ധ സന്ദേശ യാത്ര ജനു. 26ന്

കൊടുമൺ: യുപിഫ് വുമൺസ് ഫെലോഷിപ്പ്, മന്ന മിനിസ്ട്രി ഓഫ് ഇന്ത്യ, മദ്യ നിരോധന സമിതി സംയുക്തമായി സംഘടിപ്പിക്കുന്ന മദ്യ വിരുദ്ധ സന്ദേശ യാത്ര ജനു. 26 ന് തിങ്കളാഴ്ച രാവിലെ 10  മുതൽ വൈകിട്ട് 6 വരെ കൊടുമൺ പഞ്ചായത്ത് കേന്ദ്രികരിച്ച് ചന്ദനപ്പള്ളി, ഇടത്തിട്ട, വാഴവിള പാലം, രണ്ടാം കുറ്റി, പുതുമല, തൊടുവക്കാട് ജംഗ്ഷൻ, കൊടുമൺ ടൗൺ എന്നീ സ്ഥലങ്ങളിൽ മദ്യവിരുദ്ധ സന്ദേശ പരസ്യ മീറ്റിങ്ങ് നടത്തും. പാസ്റ്റർ ഷമീർ കൊല്ലം പ്രസംഗിക്കും. പാസ്റ്റർ ഷിബു ബേബിജോൺ ഗാനങ്ങൾ ആലപിക്കും. 

മന്ന മിനിസ്ട്രി ഓഫ് ഇന്ത്യ പ്രസിഡൻ്റ് പാസ്റ്റർ തോമസ് ശാമുവേൽ, കൊടുമൺ യുപിഫ് വുമൺസ് ഫെലോഷിപ്പ് പ്രസിഡൻ്റ് സിസ്റ്റർ കുഞ്ഞുമോൾ തോമസ്, സെക്രട്ടറി സിസ്റ്റർ മഹിളാമ്മ എന്നിവർ നേതൃത്വം നൽകും.