വെള്ളിത്തിളക്കവുമായി യോശുവ അനീഷ്

വെള്ളിത്തിളക്കവുമായി യോശുവ അനീഷ്

പാമ്പാടി :- സ്കൂൾ ഒളിമ്പ്യാട് അണ്ടർ 19 സീനിയർ കബഡി സ്കൂൾ ചാമ്പ്യൻഷിപ്പിൽ യേശുവ അനീഷ് ഉൾപ്പെടുന്ന കോട്ടയം ജില്ലാ ടീമിന് അനേക വർഷത്തിന് ശേഷം വെള്ളിമെഡൽ ലഭിച്ചു. കോട്ടയം സിഎംഎസ് എച്ച്എസ്എസ് സ്കൂൾ വിദ്യാർത്ഥിയും, ഐപിസി പാമ്പാടി സെന്റർ പൂതിരി സഭാ ശുശ്രുഷകൻ പാസ്റ്റർ അനീഷ് പാമ്പാടിയുടെയും മുൻ നാഷണൽ കബഡി താരം ഏലിയാമ്മ അനീഷിന്റെയും (കൊച്ചുമോൾ) മകനാണ് യോശുവ അനീഷ്. ഏക സഹോദരൻ യെർമിയ അനീഷ്. 

ഐപിസി പാമ്പാടി സെന്റർ പിവൈപിഎ പബ്ലിസിറ്റി കൺവീനറും മേഖല കമ്മിറ്റി അംഗവുമാണ് യോശുവ അനീഷ്.

https://chat.whatsapp.com/EnnibQJfBopAj8Ny39J2pU?mode=ems_copy_t