ശാരോൻ ഫെലോഷിപ്പ് ചർച്ചസ് (SFCNA) 20-മത് ഫാമിലി കോൺഫറൻസ് 2027 ജൂലൈ 1-4 വരെ
ഡാളസ്: ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക (SFCNA) 20-മത് ഫാമിലി കോൺഫറൻസ് 2027 ജൂലൈ 1-4 വരെ ചിക്കാഗോയിൽ നടക്കും.
ഡാളസ് മെസ്ക്വിറ്റ് ശാരോൻ ഇവന്റ് സെന്ററിൽ നടന്ന 19മത് കോൺഫറൻസിൽ 2027 കോൺഫറൻസ് ചിക്കാഗോയിൽ നടത്തുവാൻ തീരുമാനിച്ചു.
ചിക്കാഗോ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രുഷകൻ പാസ്റ്റർ എം ജി ജോൺസൻ കൺവീനർ ആയി തിരഞ്ഞെടുത്തു.
ജോയിന്റ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടത് കാൻസസ് സിറ്റി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രുഷകൻ ഡോ. മാണി വർഗീസ് ആണ്.
ഒക്കലഹോമ ശാരോൻ സഭയിൽ നിന്നുള്ള പാസ്റ്റർ തേജസ് പി തോമസാണ് സെക്രട്ടറി.
ആൽബനി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നിന്നുള്ള ബ്രദർ ജിംസ് മേടമന ട്രഷററും ഡാളസ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നിന്നുള് പാസ്റ്റർ ഫിന്നി വറുഗീസ് ജോയിന്റ് ട്രഷററായും സ്ഥാനമേറ്റു. മറ്റു ഭാരവാഹികൾ: പാസ്റ്റർ എബിൻ അലക്സ് (മീഡിയ കോർഡിനേറ്റർ), സാം മാത്യു (യൂത്ത് കോർഡിനേറ്റർ).

