റാന്നി കാരംവേലിൽ മോളിയമ്മ വർഗീസ് (78) നിര്യാതയായി
റാന്നി: ഇന്ത്യ പെന്തെകോസ്ത് സഭയുടെ സ്ഥാപകരിൽ ഒരാളായിരുന്ന നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ടി. കെ. മാത്യുവിന്റെ (കാരംവേലിൽ മത്തായിച്ചൻ) മകൻ ടി. എം. വർഗീസിന്റെ സഹധർമ്മിണിയും ഐപിസി കാട്ടൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു വർഗീസിന്റെ (രാജു) മാതാവുമായ മോളിയമ്മ വർഗീസ് (78) നിര്യാതയായി. പുല്ലാട് കുറുവംപ്ലാവിൽ കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകൾ ജൂലൈ 13 തിങ്കളാഴ്ച രാവിലെ 7:30 ന് മോർച്ചറിയിൽ നിന്ന് ഭൗതികശരീരം ഭവനത്തിൽ എത്തിക്കുന്നതും, രാവിലെ 8 മുതൽ ഭവനത്തിലും തുടർന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഐപിസി താബോർ നെല്ലിക്കമൺ റാന്നി സഭയിലും ശുശ്രൂഷകൾ നടക്കും. തുടർന്ന് ഉച്ചയ്ക്ക് സാംസ്കാരം 12:30 ന് സഭാസെമിത്തേരിയിൽ.
മരുമകൾ: ബീന. കൊച്ചുമക്കൾ : പരേതൻ സ്റ്റീവ്, സ്റ്റെവിൻ

