പാസ്‌റ്റർ കെ.എസ്. സാമുവേലിൻ്റെ ഭാര്യ പിതാവ് പി. പി. ജോർജ്ജ് (79) നിര്യാതനായി
കോലഞ്ചേരി: അസംബളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് തിരുവല്ല സെക്ഷൻ പ്രസ്ബിറ്റർ റവ. കെ. എസ്. സാമുവേലിൻ്റെ ഭാര്യ പിതാവും മുംബൈ കലംബൊലി അസംബ്ലീസ് സഭാംഗവും വോയ്സ് ഓഫ് ഹോപ്പ് വെൽഫെയർ അസോസിയേഷൻ ഡയറക്ടറുമായ ബിനു ജോർജ്ജിന്റെ പിതാവുമായ പൂവത്തും വീട്ടിൽ പി .പി. ജോർജ് (79) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജൂൺ 15 ന് തിങ്കളാഴ്ച വൈകുന്നേരം 5 ന് കോലഞ്ചേരി കടക്കനാട് സ്വഭവനത്തിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രി 10 ന് തിരുവല്ലയിലേക്ക് കൊണ്ടുപോകും.
സംസ്ക്കാരം കോലഞ്ചേരി അസ്സംബ്ലീസ് ഓഫ് ഗോഡ് സഭയുടെയും, തിരുവല്ല കുറ്റപ്പുഴ ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെയും നേതൃത്വത്തിൽ ജൂൺ16 ന് ചൊവ്വാഴ്ച രാവിലെ 9 ന് തിരുവല്ലയിൽ നടക്കും.
മകൻ: ബിനു ജോർജ്ജ് (മുംബൈ) മരുമകൾ: ഷൈജ.
മകൾ: ബീനാ സാമുവേൽ (WMC തിരുവല്ല സെക്ഷൻ പ്രസിഡന്റ്) മരുമകൻ: റവ. കെ. എസ്. സാമുവേൽ (അസംബളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് തിരുവല്ല സെക്ഷൻ പ്രസ്ബിറ്റർ). കൊച്ചുമകൾ : ജേക്കബ് സാം, ബ്ലെസ്സി സാം, ക്രിസ്റ്റിൻ അന്നാ ബിനു (അമ്മു).

