സിഎ ബൈബിൾ ക്വിസും ടാലന്റ് പ്രസന്റേഷനും ഒക്ടോബർ 24-ന്
സിഎ ബൈബിൾ ക്വിസും ടാലന്റ് പ്രസന്റേഷനും ഒക്ടോബർ 24-ന്
ഷാർജ: സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്, യു.എ.ഇ. സെക്ഷന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ.) യുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്വിസും ടാലന്റ് പ്രസന്റേഷൻ സമ്മേളനവും സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ഷാർജ വർഷിപ്പ് സെന്റർ, ഹാൾ നമ്പർ 1-ൽ സമ്മേളനം നടക്കും.
ബൈബിൾ പരിജ്ഞാനം വളർത്തുന്നതിനും കുട്ടികളുടെയും യുവജനങ്ങളുടെയും കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സി.എ. പ്രസിഡന്റ് പാസ്റ്റർ ലെക്സ് ജോൺ, കോർഡിനേറ്റർ ബ്രദർ ലൗജി സമ്മേളനത്തിന് നേതൃത്വം നൽകും.




