പാസ്റ്റർ ടൈറ്റസ് കെ ജേക്കബിൻ്റെ മാതാവ് മൂലമറ്റം കുളക്കാട്ട് വീട്ടിൽ സാറാമ്മ ജേക്കബ് കർത്തൃസന്നിധിയിൽ

പാസ്റ്റർ ടൈറ്റസ് കെ ജേക്കബിൻ്റെ മാതാവ് മൂലമറ്റം കുളക്കാട്ട് വീട്ടിൽ സാറാമ്മ ജേക്കബ്   കർത്തൃസന്നിധിയിൽ
ad
ad
ad

മൂലമറ്റം: കുളക്കാട്ട് വീട്ടിൽ കെ.ഡി ജേക്കബിന്റെ സഹധർമ്മിണി ഐപിസി ശാലേം മൂലമറ്റം സഭാംഗം സാറാമ്മ ജേക്കബ് നിത്യതയിൽ ചേർക്കപ്പെട്ടു. 

 ജൂലൈ 15 ന് ബുധാനാഴ്ച്ച രാവിലെ 10 മുതൽ ഐപിസി സഭാ ഹാളിൽ പൊതുദർശനവും പ്രധാന ശുശ്രൂഷയും നടക്കും. സംസ്കാരം ഉച്ചക്ക് 12  ഐപിസി മൂലമറ്റം സെമിത്തേരിയിൽ. 

ഭർത്താവ് : കെ.ഡി ജേക്കബ്( ബേബി കുളക്കാട്ട്). മക്കൾ: പാസ്റ്റർ ടൈറ്റസ് കെ ജേക്കബ് (നിലമ്പൂർ നോർത്ത് സെൻ്റർ ഐപിസി കർമ്മേൽ വട്ടപ്പാടം  സഭാ ശുശ്രൂഷകൻ), പാസ്റ്റർ ക്ലീറ്റസ് കെ.ജെ.

മരുമക്കൾ: ഷിജിമോൾ ജോസഫ്, എബിൻ സി ജോൺസൺ. കൊച്ചു മക്കൾ: ജോയൽ ടൈറ്റസ്, അബിയാ ടൈറ്റസ്, ശേബാ ക്ലീറ്റസ്, അഡോൺ ക്ലീറ്റസ്. 

വാർത്ത : പാസ്റ്റർ ബോവസ് മാത്യു