മഹാരാജാവിന്റെ കല്പനയുമായി ഒരു കവല പ്രസംഗം
പണ്ടത്തെ പെന്തെക്കോസ്ത്
മഹാരാജാവിന്റെ കല്പനയുമായി ഒരു കവല പ്രസംഗം
സന്ദീപ് വിളമ്പുകണ്ടം
കവല പ്രസംഗം, സുവിശേഷ പ്രചാരണത്തിനുള്ള നല്ലൊരു മാർഗമാണ്. പ്രാധാന്യം കുറഞ്ഞെന്നു ചിലരെല്ലാം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. പക്ഷെ ഒട്ടും പ്രാധാന്യം കുറഞ്ഞിട്ടില്ല. ഇന്നും നിരവധി പരസ്യയോഗങ്ങളും സുവിശേഷ യാത്രകളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. നിരവധി വ്യക്തികളെ ക്രിസ്തുദർശനത്തിലേയ്ക്ക് സ്വാധീനിച്ചത് ഇത്തരം ഓപ്പൺ എയർ മീറ്റിംഗുകളാണ്. ലഘുലേഖകളിലെയും, കവല പ്രസംഗത്തിലെയും ചിലവാക്കുകൾ മനസ്സിൽ ഉടക്കി യേശുവിലേയ്ക്ക് അടുത്തവർ നിരവധിയാണ്. കവല പ്രസംഗത്തിനെതിരെ പലപ്പോഴും വർഗീയ ശക്തികളുടെ എതിർശബ്ദങ്ങൾ ഉയരാറുണ്ട്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച ചരിത്രമാണുള്ളത്.
കേരളത്തിലെ പെന്തെക്കോസ്ത് പ്രവർത്തനങ്ങളുടെ ആരംഭം മുതൽ കവല പ്രസംഗങ്ങൾ ശ്രദ്ധേയമാണ്, പിതാക്കന്മാർ വളരെ പ്രാധാന്യം കല്പിച്ചിരുന്നു.
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ പ്രാരംഭ പ്രവർത്തകനും സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത വ്യക്തിയാണ് കെ.സി. ചെറിയാൻ. അദ്ദേഹം 1930 കളിൽ അദ്ദേഹം നടത്തിയ ഒരു പരസ്യയോഗം പെന്തെക്കോസ്ത് ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സംഭവം കവല പ്രസംഗത്തിന്റെ പ്രാധാന്യം അറിയിക്കുമ്പോൾ തന്നെ ഏറെ രസകരമായ ഒരു ഓർമ്മയായിട്ടാണ് കേരള പെന്തെക്കോസ്ത് ചരിത്രത്തിൽ വിവരിക്കുന്നത്. സംഭവം ഇപ്രകാരമാണ്.
പാസ്റ്റർ കെ.സി. ചെറിയാൻ കോഴിക്കോട്ട് പ്രവർത്തിക്കുന്ന സമയം. ജില്ലാ കോടതിയുടെ ഗേറ്റിനു മുമ്പിൽ നിന്ന് അദ്ദേഹം സുവിശേഷം പ്രസംഗിക്കുകയായിരുന്നു. വലിയൊരു തമ്പേറ് കൊട്ടി പാട്ടും പാടി പ്രസംഗം നടത്തുന്ന ചെറിയാച്ചന്റെ ശബ്ദം കോടതിക്ക് അലക്ഷ്യ മായി തോന്നി. ജഡ്‌ജി ശിപായിയെ വിട്ട് പ്രസംഗം നിർത്താൻ ചെറിയാച്ചനോടാവശ്യപ്പെട്ടു.
“മഹാരാജാവിന്റെ കല്പനയുമായാണ് ഞാൻ വന്നിരിക്കുന്നത്.” ചെറിയാച്ചൻ ശിപായിയോടു പറഞ്ഞു. രാജകല്പനയുമായാണ് ഈ മനുഷ്യൻ തെരുവു പ്രസംഗം നടത്തുന്നതെന്നു കേട്ട് ശിപായി അത്ഭുതപ്പെട്ടുപോയി. ജഡ്‌ജി പറഞ്ഞിട്ടാണ് കോടതിവാതിൽക്കൽ നിന്നു പോകാൻ ആവശ്യപ്പെട്ടതെങ്കിലും മഹാരാജാവിൻ്റെ കല്‌പനയുമായി വന്നയാളോട്, രാജവാഴ്ച നിലനിൽക്കുന്ന അക്കാലത്ത് ഒരു ശിപായി മറിച്ചെന്തു പറയാൻ! എന്നിട്ടും ധൈര്യം അവലംബിച്ച് അയാൾ ചോദിച്ചു.
“മഹാരാജാവിൻ്റെ കല്പന എഴുതിയ കടലാസ് കൊണ്ടുവന്നിട്ടുണ്ടോ?”
“ഉണ്ട്.” ചെറിയാച്ചൻ മറുപടിപറഞ്ഞു.
“എങ്കിൽ കാണിക്കു" ശിപായിപറഞ്ഞു.
“പ്രസംഗം കഴിഞ്ഞിട്ടാവാം.”
ഇതു പറഞ്ഞു ചെറിയാച്ചൻ അരമണിക്കൂറിലേറെ തിരുവചനം ശക്തിയായി പ്രഘോഷിച്ചു. പ്രസംഗം അവസാനിച്ചപ്പോൾ ശിപായി വീണ്ടും ചെറിയാച്ചനെ സമീ പിച്ചു - മഹാരാജാവിൻ്റെ കല്പന എഴുതിയ കടലാസ് കാണാൻ!
സഹജമായ പുഞ്ചിരിയോടെ ചെറിയാച്ചൻ വേദപുസ്‌തകം തുറന്നു, മത്തായിയുടെ സുവിശേഷം 28:19 വായിച്ചു കേൾപ്പിച്ചു.
“ആകയാൽ നിങ്ങൾ പുറപ്പെട്ട് പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കൽപിച്ചിതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകല ജാതികളെയും ശിഷ്യരാക്കി ക്കൊൾവിൻ."
“മഹാരാജാവ് ഇങ്ങനെ കൽപ്പിച്ചിരിക്കെ എനിക്കു മിണ്ടാതിരിക്കുവാൻ കഴിയുമോ സഹോദരാ....?” സൗമ്യമായി ചെറിയാച്ചൻ ശിപായിയോട് ചോദിച്ചു.
മടങ്ങിച്ചെന്ന് ശിപായി ജഡ്‌ജിയോട് ഈ വിവരങ്ങളൊക്കെ പറഞ്ഞു. എന്നാൽ, അദ്ദേഹം ഒരക്ഷരം പോലും ക്ഷുഭിതനായി പറഞ്ഞില്ലത്രേ.
പത്തനംതിട്ട ജില്ലയിലെ മെഴുവേലി കല്ലൂർകാട്ട് കുടുംബത്തിൽ കുഞ്ഞ് ചെറിയാച്ചന്റെ മകനായി 1900 ഏപ്രിൽ 17 നാണു കെ.സി. ചെറിയാൻ ജനിക്കുന്നത്.
18-ാം വയസ്സിൽ മുത്താംപാക്കൽ കൊച്ചുകുഞ്ഞുപദേശിയുടെ പ്രസംഗം കേട്ട് രക്ഷിക്കപ്പെട്ടു. 1921-ൽ കെ. ഇ. ഏബ്രഹാമിൻ്റെ കൈക്കീഴിൽ സ്നാനമേറ്റു. 1924 നവംബറിൽ ആത്മസ്‌നാനം പ്രാപിച്ചു. അതിനു മുമ്പുതന്നെ അദ്ദേഹം ജോലിവിട്ട് സുവിശേഷപ്രവർത്തനത്തിനായി സമർപ്പിച്ചിരുന്നു.
കെ.സി. ചെറിയാൻ ആദ്യം പെന്തെക്കോസ്ത‌് സന്ദേശപ്രചാരകനാകുന്നത് സ്വന്ത നാടായ കുഴിക്കാലായിലും മെഴുവേലിയിലും കിടങ്ങന്നൂരിലുമൊക്കെയാണ്. പിന്നീടദ്ദേഹം റാന്നി ചേത്തയ്ക്കൽ ഭാഗത്ത് താമസിച്ചു പ്രവർത്തിച്ചു. 1926-ൽ വടക്കൻ തിരുവിതാംകൂറിൻ്റെ പല ഭാഗങ്ങളിലും പ്രവർത്തിച്ചു. ആ വർഷമൊടുവിൽ കെ.സി. ചെറിയാനും കെ .ഇ. ഏബ്രഹാമും കുക്ക് സായ്പിനോടു ചേർന്ന് മലങ്കര പെന്തെക്കോസ്ത് സഭ രൂപീകരിച്ചപ്പോൾ കെ.സി.ചെറിയാൻ പുനലൂർ ഭാഗത്തേക്ക് പോകട്ടെയെന്ന തീരുമാനമുണ്ടായി.
1930 മുതൽ ചില വർഷങ്ങൾ അദ്ദേഹം കോഴിക്കോട്ടായിരുന്നു. തിരുവിതാംകൂ റിനു പുറത്ത് തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ പല സ്ഥലങ്ങളിലും പെന്തെ ക്കോസ്തിന്റെ വ്യാപനത്തിനു ദൈവം അദ്ദേഹത്തെ കരങ്ങളിലെടുത്തു.
1933-ൽ ചെറിയാൻ മംഗലാപുരത്തെത്തി. ഈ സമയത്താണ് പാസ്റ്റർ കെ.സി. ചെറിയാൻ സ്വീഡിഷ് മിഷനറിമാരുമായി പരിചയപ്പെടുന്നത്. അത് പിന്നീട് ഐ. പി.സി. യുടെ ചരിത്രത്തിനു തന്നെ ഒരു വഴിത്തിരിവിനു കാരണമായി.
1936-ൽ കെ.സി. ചെറിയാനും കെ.ഇ. ഏബ്രഹാമും, സ്വീഡനിലെത്തി. യൂറോ പ്പിലെ പല രാജ്യങ്ങളിലും അദ്ദേഹം സഞ്ചരിച്ച് സുവിശേഷപ്രചരണം നടത്തി. 1948 -ൽ അദ്ദേഹം അമേരിക്ക സന്ദർശിച്ചു.
തന്റെ മാതൃസഭയായ ഐ.പി.സി. ആദ്യകാലദർശനത്തിൽ നിന്നും വഴിമാറി സഞ്ചരിക്കുന്നുവെന്ന ധാരണ ചെറിയാച്ചനെ വല്ലാതെ അലട്ടി. സ്ഥലം സഭകളുടെ സ്വാതന്ത്ര്യം ലംഘിക്കുന്ന നിലയിലും കേന്ദ്രീകൃത ഭരണ സമ്പ്രദായത്തെ പുൽകുന്ന രീതിയിലും ഐ.പി.സി. വളരുന്നതുകണ്ട് അദ്ദേഹം രോഷാകുലനായി. തന്റെ സ്വത ന്ത്രമായ അഭിപ്രായ പ്രകടനങ്ങൾ ഐ.പി.സി. യിൽ വ്യക്തമായ ചേരിതിരിവിനു കളമൊരുക്കി. താൻ ചോരയും നീരും കൊടുത്തു വളർത്തിയ ഐ.പി.സി. അന്ത്യസമയങ്ങളിൽ അദ്ദേഹത്തെ പ്രസ്ഥാനത്തിൽ നിന്ന് മുടക്കുക പോലുമുണ്ടായി.
1954 മെയ് 2 മുതൽ 9 വരെ തിരുവല്ലയിൽ ഒരു വലിയ കൺവൻഷൻ നടന്നു. ആ ശനിയാഴ്ച 49 പേർ സ്നാനമേൽക്കാൻ തയ്യാറായി. അവരെ പുളിക്കീഴ് കട വിൽ വച്ച് (പുളിക്കീഴ് കുഞ്ഞു പാസ്റ്ററുടെ ഭവനത്തിനടുത്ത്) കെ. സി. ചെറിയാൻ സ്നാനപ്പെടുത്തി. എന്നാൽ ഈ സ്‌നാനസമയത്ത് കാലിലുണ്ടായിരുന്ന ഒരു മുറി വിൽ മണ്ണ് കയറി അത് സെപ്റ്റിക്കായി. പ്രമേഹരോഗിയായിരുന്ന അദ്ദേഹം 1954 മെയ് 27നു നിത്യവിശ്രമത്തിലേക്കു ചേർക്കപ്പെട്ടു.
Advertisement














































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































